Wednesday, July 31, 2013










Tuesday, July 30, 2013































Monday, July 29, 2013


Sunday, July 28, 2013


                                സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).
"ഇയ്യ...ോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌?
നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത്‌ മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?
സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.
കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത്‌ നിത്യജീവന്‍ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ്‌ മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക്‌ തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".
യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും.
പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളില്‍ ചിലര്‍ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരില്‍ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).
നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കല്‍ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.
നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്‌; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.
നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച്‌ അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.
നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ്‌ ലഭിക്കുക. എങ്ങനെയാണ്‌ ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന്‌ നാം നീതീകരണം പ്രാപിക്കുന്നത്‌? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു അവളോട്‌, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).
സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച്‌ ദൈവതതി്ങ്കലേക്ക്‌ തിരിയേണ്ടത്‌ ആവശ്യമാണ്‌. പുത്രനില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച്‌ ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച്‌ അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.

ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം


ആത്മഹത്യചെയ്ത അഞ്ചു ആളുകളേപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. അബീമേലെക്‌ (ന്യായാ.9:54). ശൌല്‍ (1ശമു.31:4) ശൌലിന്റെ ആയുധവാഹകന്‍ (1ശമു.31:4-6), അഹീഥോഫെല്‍ (2ശമു. 17:23), സിമ്രി (1രാജാ.16:18), ഒടുവില്‍ യൂദ (മത്താ.27:5). ശൌലിന്...റെ ആയുധവാഹകന്റെ സ്വഭാവത്തെപ്പറ്റി നമുക്ക്‌ അധികം അറിഞ്ഞുകൂടാ. ബാക്കി നാലുപേരേയും ദുഷ്ടന്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടവരാണ്‌. ചിലര്‍ ശിംശോനേയും ആത്മഹത്യചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ ശിംശോന്റെ ഉദ്ദേശം ഫെലിസ്ത്യരെ കൊല്ലുവാനായിരുന്നു. ആത്മഹത്യ ആയിരുന്നില്ലല്ലോ (ന്യായാ. 16:16-31). ബൈബിള്‍ ആത്മഹത്യയെ കൊലപാതകമായാണ്‌ വീക്ഷിക്കുന്നത്‌. തന്നെത്താന്‍ കൊല ചെയ്യുക. ഒരാള്‍ എങ്ങനെ എപ്പോള്‍ മരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ദൈവമാണ്‌. ദൈവം ചെയ്യേണ്ട തീരുമാനം നാം എടുത്താല്‍ അത്‌ ദൈവദൂഷണത്തിന്‌ സമമാണ്‌.
വേദപുസ്തക അടിസ്ഥാനത്തില്‍ ആത്മഹത്യ കൊലപാത്തിനു തുല്യമാണെന്ന്‌ പറഞ്ഞല്ലോ. 1യോഹ.3:15 പറയുന്നത്‌ ശ്രദ്ധിക്കുക: "യാതൊരു കൊലപാതകനൂം നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്ന്‌ നിങ്ങള്‍ അറിയുന്നു". വീണ്ടും 1യോഹ.3:9 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത്‌ അവനില്‍ വസിക്കുന്നു; ദൈവത്തില്‍ നിന്നു ജനിച്ചതിനാല്‍ അവന്‍ പാപം ചെയ്‌വാന്‍ കഴികയുമില്ല" 1യോഹ.5:18 വായിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്ന്‌ നാം അറിയുന്നു. ദൈവത്തില്‍ നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല". ഈ വക്യങ്ങളുടെ വെളിച്ചത്തില്‍ ഒരു യഥാര്‍ത്ഥദൈവപൈതലിന്‌ തന്നെത്താന്‍ നിഗ്രഹിക്കുവാന്‍ കഴിയുകയില്ല എന്നു മാത്രമേ ചിന്തിക്കുവാന്‍ സാധിക്കയുള്ളു. ഒരു ദൈവപൈതല്‍ തന്റെ ജീവിതം അവസാനിപ്പിക്കേണ്ട യാതൊരു സാഹചര്യത്തേയും വാസ്തവത്തില്‍ നീതീകരിക്കുവാന്‍ സാധിക്കയില്ല. ഒരാള്‍ എപ്പോള്‍ മരിക്കണം എന്നു തീരുമാനിക്കേണ്ടത്‌ ദൈവത്തിന്റെ അധികാര പരിധിയില്‍ പെട്ട കാര്യം മാത്രമാണ്‌. അതില്‍ നാം കൈകടത്തുവാന്‍ പാടുള്ളതല്ല.
ഒരുപക്ഷേ ഒരു ക്രിസ്തുവിശ്വാസിയുടെ ആത്മഹത്യയെ വിശദീകരിക്കുന്ന ഒരു നല്ല ഉദ്ദാഹരണം എസ്തേറിന്റെ പുസ്തകത്തില്‍ കാണുവാന്‍ കഴിയും. പാര്‍സ്യ രാജധാനിയില്‍ രാജാവിന്റെ അനുവാദമില്ലാതെ ആര്‍ക്കും കടന്നുവരുവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെന്നാല്‍ രാജാവ്‌ ചെങ്കോല്‍ നീട്ടി അവരെ സ്വീകരിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്‌. ചെങ്കോല്‍ നീട്ടുന്നത്‌ രാജാവിന്റെ ദയയുടെ അടയാളമാണ്‌. ഒരു വിശ്വാസി ആത്മഹത്യക്കു ശ്രമിച്ചാല്‍ രാജാധിരാജാവിന്റെ അനുവാദമില്ലാതെ രാജസന്നിധിയില്‍ തള്ളിക്കയറുന്നതിന്‌ തുല്യമാണ്‌. ദൈവം ചെങ്കോല്‍ നീട്ടി ദയകാണിക്കും എന്ന് വന്നേക്കാവുന്നതാണ്‌. സ്വന്ത പുത്രന്റെ രക്തം കൊടുത്ത്‌ വാങ്ങിയതല്ലേ; ഒരിക്കലും ഉപേക്ഷിക്കയില്ല എന്നത്‌ സത്യം തന്നെ. എന്നാല്‍ നീ ചെയ്യുന്നതിനെ അവന്‍ അംഗീകരിച്ചു എന്നതിനര്‍ത്ഥമില്ല.
1കൊരി.3:15 ല്‍ വായിക്കുന്നതുപോലെ തീയില്‍കൂടി എന്നപോലെ അത്രേ എന്ന് വായിക്കുന്നത്‌ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗത്തല്ലെങ്കിലും അതിനോടു ബന്ധപ്പെടുത്തി കാണാവുന്നതാണ്‌. ഒരു ക്രിസ്തുവിശ്വാസി ആത്മഹത്യ ചെയ്താല്‍ അത്‌ അവനെ നിത്യതമുഴുവന്‍ ലജ്ജിതനാക്കിത്തീര്‍ക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. സ്വര്‍ഗ്ഗത്തിലും ലജ്ജിക്കേണ്ട അവസ്ഥയിലേക്ക്‌ തന്നെ കൊണ്ടെത്തിക്കുന്ന ഒരു കാര്യവും ഒരു വിശ്വാസിയും ഒരു കാരണത്താലും ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. അതിനു പകരം ദൈവത്തിലാശ്രയിച്ച്‌ ജീവിതത്തിലെ ഏതു സാഹചര്യങ്ങളേയും തരണം ചെയ്ത്‌ ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ദൈവനാമ മഹത്വത്തിനായി ഒാ‍രോ വിശ്വാസിയും ജീവിക്കേണ്ടതാണ്‌.

Thursday, July 25, 2013

Tuesday, July 23, 2013

Monday, July 22, 2013