Thursday, August 15, 2013


പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ (1914-1996)

സെപ്റ്റംബര്‍ 7-ാം തീയതി പരി.ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്ക്കീസ് ബാവ, തിരുമേനിയെ ബസേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക എന്ന പേരില്‍ കിഴക്കിന്റെി കാതോലിക്കയായി വാഴിച്ചു.1996 സെപ്റ്റംബര്‍ 1-ാം തീയതി ഞയറാഴ്ച കാലം ചെയ്ത് മലേക്കുരിശ് ദയറായില്‍ കബറടങ്ങി.....
ദൈവസന്നിധിയില്‍ നമുക്ക് മദ്ധ്യസ്ഥനായിത്തീര്ന്നാപുണ്യസ്മരണാര്ഹപനായ ശ്രേഷ്ഠ മോര്‍ ബസേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവാ തിരുമനസ്സിലെ 17-ാംമത് ശ്രാദ്ധപെരുന്നാള്‍ പുണ്യവാനായ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന, മലേക്കുരിശ് ദയറായില്‍ 2013 ആഗസ്റ്റ് മാസം 25-ാം തീയതി കൊടികയറി സെപ്റ്റംബര്‍ മാസം 1-ാം തീയതി വരെ പൂര്വ്വാുധികം ഭംഗിയായി നടത്തുവാന്‍ ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥനയോടെ ഒരുക്കങ്ങള്‍ ചെയ്തുവരുന്നു...പെരുന്നാളിന്റ്റെ അനുഗ്രഹകരമായ നടത്തിപ്പിനും തീര്ത്ഥയാത്രയുടെ നടത്തിപ്പിനും മുന്‍വര്‍ഷങ്ങളിലെപോലെ നമ്മുടെ എല്ലാവരുടെയും പ്രാര്‍ത്ഥനനയും സാന്നിദ്ധ്യവും സഹകരണവും നിറപടിയായി ഉണ്ടായിരിപ്പന്‍ എല്ലാവരും ശ്രദ്ധയുള്ളവരായിരിക്കണം. 

പരി.യാക്കോബായ സുറിയാനി സഭയുടെ പ്രകാശഗോപുരം .....
44
വര്ഷ.ക്കാലം സത്യവിശ്വാസ സംരക്ഷണത്തിനുവേണ്ടി വിശ്വാസതീക്ഷണതയോടെ ജീവിച്ച് ലാളിത്യവും,ദാരിദ്രവും,വിനയവും,വിശുദ്ധിയും ജീവിതമൂല്യങ്ങളായി മുറുകെ പിടിച്ച് അതിലടിയുറച്ച് ജീവിച്ച നമ്മുടെ ബാവായുടെ ജീവിതം നമുക്കെല്ലാവര്ക്കും അനുകരണീയമായ ശ്രേഷ്ഠ മാതൃകയാണ്

(
ശ്രേഷ്ഠ ബാവാ തിരുമേനിയുടെ അന്ത്യ പ്രബോധനത്തില്‍ നിന്ന്. )
“...
മക്കളെ പരി.അന്ത്യോഖ്യാ സിംഹാസനത്തെ നിങ്ങള്‍ മറക്കരുത്.അത് നമ്മുടെ അമ്മയാണ് . നമ്മുടെ ശക്തിയാണ് . പരി.പത്രോസിന്റ്റെ സിംഹാസനം,കറയില്ലാത്ത, പൗരോഹിത്യത്തിന്റ്റെ ഉറവിടം . സത്യവിശ്വാസത്തിന്റെത അടിസ്ഥാനം . കണ്ണിലെ കൃഷ്ണമണി പോലെ പരി.സിംഹാസനത്തെ നിങ്ങള്‍ കരുതി അതിനെ അനുസരിച്ച് നടന്നു കൊള്ളണം . നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ അതിനെ അവകാശമായി നല്‍കണം...’’



              കടപ്പാട്-----Marthoman Jacobite Syrian Cathedral



പുണ്യശ്ലോകനായ ബസ്സേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ (1914-1996)

ചെറായി സെന്റ്‌ മേരീസ് പള്ളി ഇടവകയില്‍ പുതുശ്ശേരില്‍ ബഹു.പി. പി. ജോസഫ്‌ കശീശയുടെയും എലിസബത്തിന്റെിയും മകനായി 1914 ജൂണ്‍ 12ന് ജനിച്ചു . സുറിയാനി പഠനം മഞ്ഞനിക്കരയില്‍ അബ്ദുള്‍ അഹാദ് റബാന്റ്റെ കീഴിലായിരുന്നു . അന്ത്യോഖ്യായുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്ന പുണ്യശ്ലോകനായിരുന്ന മോര്‍ യൂലിയോസ് ഏലിയാസ് ബാവ 1933-ല്‍ കോട്ടയം വലിയ പള്ളിയില്‍ വച്ച് പൗലോസിനെ 19-മത്തെ വയസ്സില്‍ ശെമ്മാശനാക്കി . 1938-ല്‍ കശീശപട്ടവും സ്വീകരിച്ചു . 1952 ഒക്ടോബര്‍ 19-ാം തീയതി പരി.അഫ്രേം പ്രഥമന്‍ പാത്രിയര്ക്കീസ് ബാവ ബഹു.പൗലോസച്ചനെ പൗലോസ്‌ മോര്‍ പീലക്സിനോസ് എന്ന നാമത്തില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു.1975 സെപ്റ്റംബര്‍ 7-ാം തീയതി പരി.ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്ക്കീസ് ബാവ, തിരുമേനിയെ ബസേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക എന്ന പേരില്‍ കിഴക്കിന്റെി കാതോലിക്കയായി വാഴിച്ചു.1996 സെപ്റ്റംബര്‍ 1-ാം തീയതി ഞയറാഴ്ച കാലം ചെയ്ത് മലേക്കുരിശ് ദയറായില്‍ കബറടങ്ങി.....
ദൈവസന്നിധിയില്‍ നമുക്ക് മദ്ധ്യസ്ഥനായിത്തീര്ന്നാ പുണ്യസ്മരണാര്ഹപനായ ശ്രേഷ്ഠ മോര്‍ ബസേലിയോസ് പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവാ തിരുമനസ്സിലെ 17-ാംമത് ശ്രാദ്ധപെരുന്നാള്‍ പുണ്യവാനായ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന, മലേക്കുരിശ് ദയറായില്‍ 2013 ആഗസ്റ്റ് മാസം 25-ാം തീയതി കൊടികയറി സെപ്റ്റംബര്‍ മാസം 1-ാം തീയതി വരെ പൂര്വ്വാുധികം ഭംഗിയായി നടത്തുവാന്‍ ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥനയോടെ ഒരുക്കങ്ങള്‍ ചെയ്തുവരുന്നു...പെരുന്നാളിന്റ്റെ അനുഗ്രഹകരമായ നടത്തിപ്പിനും തീര്ത്ഥയാത്രയുടെ നടത്തിപ്പിനും മുന്‍വര്‍ഷങ്ങളിലെപോലെ നമ്മുടെ എല്ലാവരുടെയും പ്രാര്‍ത്ഥനനയും സാന്നിദ്ധ്യവും സഹകരണവും നിറപടിയായി ഉണ്ടായിരിപ്പന്‍ എല്ലാവരും ശ്രദ്ധയുള്ളവരായിരിക്കണം. 

പരി.യാക്കോബായ സുറിയാനി സഭയുടെ പ്രകാശഗോപുരം .....
44 വര്ഷ.ക്കാലം സത്യവിശ്വാസ സംരക്ഷണത്തിനുവേണ്ടി വിശ്വാസതീക്ഷണതയോടെ ജീവിച്ച് ലാളിത്യവും,ദാരിദ്രവും,വിനയവും,വിശുദ്ധിയും ജീവിതമൂല്യങ്ങളായി മുറുകെ പിടിച്ച് അതിലടിയുറച്ച് ജീവിച്ച നമ്മുടെ ബാവായുടെ ജീവിതം നമുക്കെല്ലാവര്ക്കും അനുകരണീയമായ ശ്രേഷ്ഠ മാതൃകയാണ്

( ശ്രേഷ്ഠ ബാവാ തിരുമേനിയുടെ അന്ത്യ പ്രബോധനത്തില്‍ നിന്ന്. )
“... മക്കളെ പരി.അന്ത്യോഖ്യാ സിംഹാസനത്തെ നിങ്ങള്‍ മറക്കരുത്.അത് നമ്മുടെ അമ്മയാണ് . നമ്മുടെ ശക്തിയാണ് . പരി.പത്രോസിന്റ്റെ സിംഹാസനം,കറയില്ലാത്ത, പൗരോഹിത്യത്തിന്റ്റെ ഉറവിടം . സത്യവിശ്വാസത്തിന്റെത അടിസ്ഥാനം . കണ്ണിലെ കൃഷ്ണമണി പോലെ പരി.സിംഹാസനത്തെ നിങ്ങള്‍ കരുതി അതിനെ അനുസരിച്ച് നടന്നു കൊള്ളണം . നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ അതിനെ അവകാശമായി നല്‍കണം...’’

0 comments:

Post a Comment