Wednesday, August 14, 2013



2010 |  2011 |  2012 |  2013



തലമുറകളുടെ മേലുള്ള ശാപം സംബന്ധിച്ച ദൈവവചന ഉപദേശം

“തലമുറകളുടെ മേലുള്ള ശാപം” എന്നത് സംബന്ധിച്ച് നമ്മുടെയൊക്കെ മനസ്സിലുള്ള എല്ലാ ചിന്താക്കുഴപ്പവും മാറ്റുവാന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വാക്യം യെഹെസ്‌കേല്‍ 18ല്‍ ഉണ്ട്. “അപ്പന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു. എന്നിങ്ങനെ യിസ്രായേല്‍ ദേശത്തെ സംബന്ധിച്ച ഒരു പഴഞ്ചൊല്ല് നിങ്ങള്‍ പറയുന്നതിന് എന്താണ് അര്‍ത്ഥം?” (യെഹെ. 18:1,2)..
മാതാപിതാക്കളുടെ പാപങ്ങള്‍ കാരണം മക്കള്‍ കഷ്ടത അനുഭവിക്കേണ്ടി വരുമെന്ന് ആളുകള്‍ പറയുന്നു. അത് ജാതീയരായ ആളുകളുടെ സാധാരണയുള്ളയൊരു ചിന്തയാണ്. നിര്‍ഭാഗ്യവശാല്‍ വേദപുസ്തകമറിയാത്ത പല ക്രിസ്ത്യാനികളും അങ്ങനെ തന്നെ ചിന്തിക്കുന്നു.
യിസ്രായേലിലെ പ്രസംഗകര്‍ പുറപ്പാട് 20:5 തെറ്റായി വ്യാഖ്യാനിക്കുകയും പൂര്‍വ്വികരുടെ പാപങ്ങള്‍ക്ക് മക്കളെ ശിക്ഷിക്കുന്ന നീതിമാനല്ലാത്ത ദൈവത്തിന്റെ ഒരു ചിത്രം വരച്ചു കാട്ടി ജനങ്ങളെ ബന്ധനത്തിലാക്കുകയും ചെയ്തു. എന്നാല്‍ ദൈവം ഇതിന് മറുപടിയായി പറയുന്നത് ഇങ്ങനെയാണ്: “യിസ്രയേല്‍ ദേശത്ത് ഇനിമേല്‍ നിങ്ങള്‍ ഈ പഴഞ്ചൊല്ല് പറയുവാന്‍ ഇടതരികയില്ല പാപം ചെയ്യുന്ന ദേഹിയോ അതു മരിക്കും” (യെഹെ. 18:3,4). 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ദൈവം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നു.
ക്രിസ്ത്യാനികള്‍ ഇന്ന് കഷ്ടതകള്‍ അനുഭവിക്കുന്നതിനു കാരണം അവരുടെ പൂര്‍വ്വികര്‍ വിഗ്രഹത്തെ ആരാധിച്ചതുകൊണ്ടും ആഭിചാരക്രിയകള്‍ ചെയ്തതു കൊണ്ടുമാണെന്ന് തെളിയിക്കുവാന്‍ പുസ്തകങ്ങള്‍ എഴുതിയ പ്രശസ്തരായ ക്രിസ്തീയ പ്രസംഗകര്‍ നിര്‍ഭാഗ്യവശാല്‍ ഇന്നുണ്ട്. അവര്‍ പറയുന്നു, നമ്മുടെ വല്യവല്യപ്പന്റെ മേല്‍ ഉണ്ടായിരുന്ന ശാപം കൈമാറി കൈമാറി ഇന്ന് നമ്മുടെ മേല്‍ വന്നു എന്നും അതിനെ നാം ഇപ്പോള്‍ ശാസിച്ച് പുറത്താക്കണമെന്നും. തികഞ്ഞ അസംബന്ധമാണിത്.
നാം നമ്മുടെ ജീവിതം സംപൂര്‍ണമായി ക്രിസ്തുവിന് നല്‍കി കഴിയുമ്പോള്‍ പൂര്‍വ്വീകരില്‍ നിന്നും മുറിച്ചു മാറ്റപ്പെടുകയാണ്. (“ആദാം” എന്ന വൃക്ഷത്തില്‍ നിന്നും). പിന്നീട് ക്രിസ്തുവെന്ന മറ്റൊരു വൃക്ഷത്തോട് ഒട്ടിച്ച് ചേര്‍ക്കപ്പെടുന്നു. നമ്മുടെ പൂര്‍വ്വീകരില്‍ നിന്ന് ലഭിച്ച എല്ലാ ശാപവും നാം ക്രിസ്തുവിനോട് കൂടെ ഒട്ടിച്ചുചേര്‍ക്കപ്പെട്ടപ്പോള്‍ ഇല്ലാതായിരിക്കുന്നു. ഇന്ന് നമ്മുടെ മേല്‍ ഒരു ശാപവുമില്ല പകരം ക്രിസ്തുവില്‍ സ്വര്‍ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളുമാണ് ഉള്ളത്. (ഗല. 3:13,14, എഫേ.1:3)
നിങ്ങള്‍ നിങ്ങളുടെ ജീവിതം ഒരിക്കല്‍ ക്രിസ്തുവിനായി സമര്‍പ്പിച്ചിട്ടുെങ്കില്‍ നിങ്ങളുടെ വല്യവല്യപ്പന്‍ വിഗ്രഹങ്ങളെ ആരാധിച്ചതും ആഭിചാര ക്രിയകള്‍ ചെയ്തതും ഒരു തരത്തിലും നിങ്ങളെ ബാധിക്കുകയില്ല. നിങ്ങള്‍ സംപൂര്‍ണ്ണമായി ക്രിസ്തുവിന് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കഥ മറ്റൊന്നായിരിക്കും. എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ ക്രിസ്തുവിനോട് കൂടി ഒട്ടിച്ചു ചേര്‍ക്കപ്പെട്ടുവെങ്കില്‍ പിന്നെ എങ്ങനെയാണ് നിങ്ങളുടെ മേല്‍ ഒരു ശാപമുണ്ടാവുക? ക്രിസ്തുവിന്റെ മേല്‍ ഒരു ശാപവുമില്ലാതിരിക്കുകയും നിങ്ങള്‍ ക്രിസ്തുവിന്റെ ഭാഗമായിരിക്കുകയുമാണ്. എങ്കിലും പല ക്രിസ്ത്യാനികളും ഇത് വിശ്വസിക്കുന്നില്ല. ക്രിസ്തു കാല്‍വറിയിലെ മരത്തില്‍ നമുക്ക് വേി ശാപമായി തീര്‍ന്നു. അതിനാല്‍ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ മേല്‍ വന്നു.
ദൈവഭക്തരല്ലാത്ത മാതാപിതാക്കളുടെ മക്കള്‍ ശരീരികമായും സാമ്പത്തികമായും കഷ്ടത അനുഭവിക്കേണ്ടി വരും എന്നത് സത്യമാണ്. ഉദാഹരണത്തിന് മദ്യപനായ ഒരുവന്റെ മക്കള്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും വീട്ടില്‍ പണമില്ലാത്തതിനാല്‍ കഷ്ടപ്പെടുന്നുണ്ടാവാം എന്നാല്‍ ആ പിതാവിന്റെ പാപം നിമിത്തം കുട്ടികളുടെ മേല്‍ ഒരു ശാപവും ഉണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല പിതാവ് ചെയ്യുന്ന പാപത്തിന് അവരെ ശിക്ഷിക്കുകയുമില്ല. ഓരോരുത്തരും സ്വന്തം പാപത്താലാണ് ശിക്ഷിക്കപ്പെടുന്നത്.
ഇതാണ് ദൈവം യെഹെസ്‌കേലിന് വളരെ വ്യക്തമാക്കി കൊടുത്തത്. അതുകൊ് ഇത്തരം തെറ്റായ ഉപദേശം വഴി നിങ്ങളെ ഭയപ്പെടുത്തി ബന്ധനത്തിലാക്കുവാന്‍ ഒരു പ്രസംഗകനേയും നിങ്ങള്‍ അനുവദിക്കരുത്.




0 comments:

Post a Comment