Friday, August 16, 2013





ലോകത്തിലെ മറ്റൊരു ക്രിസ്ത്യൻ പള്ളികൾക്കും ഇല്ലാത്തത് കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾക്ക് എന്തിന്? 

പള്ളികളെ ക്ഷേത്രങ്ങളുടെ മാതൃകയിൽ ചമയിക്കുന്നത് എന്തിന്?
ക്രിസ്ത്യായാനികൾ ഹിന്ദു ചമയുന്നത് എന്തിന്?

ഹിന്ദു ചമഞ്ഞു ഹിന്ദുക്കളെ പറ്റിച്ച് മതം മാറ്റുവാനുള്ള കുതന്ത്രമാണിത്. ക്രിസ്ത്യാനികൾ ഹിന്ദുക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്.

ആട്ടും തോലിട്ട ചെന്നായ്ക്കൾക്കു തുല്യമാണിത്.ഇതിനെതിരെ ശക്തമായി പ്രതികരിക്കുക.
മനുഷ ശരീരത്തിൻറെ പ്രതീകാത്മക രൂപമാണ് പവിത്രമായ ക്ഷേത്രം.ശിരസ്സിൽ ദേവ പ്രതിഷ്ഠയും ലിംഗ സ്ഥാനത്ത് കൊടിമരവും നിലകൊള്ളുന്നു .

ഇതിൽ ഒളിഞ്ഞു കിടക്കുന്ന ദൈവീക തത്വം മനസ്സിലാക്കാതെ ക്രിസ്ത്യാനികൾ സ്ഥാപിച്ചിരിക്കുന്നത് ആരുടെ ലിംഗം ആണ്?

പള്ളികളെ ക്ഷേത്രങ്ങൾ ചമയിക്കുന്നത് നിർത്തലാക്കുക.
ഇതിനെതിരെ ശക്തമായി ഞങ്ങൾ പ്രതികരിക്കും

ഹിന്ദു മത ആചാരങ്ങൾ മറ്റു മതങ്ങൾ അനുകരിക്കാൻ പാടില്ല 
കർശനമായി മത അനുകരണങ്ങൾ നിർത്തലാക്കുക .അന്യ മതങ്ങൾ ഹിന്ദു മത ആചാരങ്ങൾ അനുകരിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുക്കണം. ഇതിനെതിരെ പുതിയ സംരക്ഷണ നിയമം കൊണ്ടുവരിക. ക്രിസ്ത്യൻ പള്ളികളിൽ നിന്നും കൊടിമരങ്ങളും കൽവിളക്കുകളും എത്രയും വേഗം ക്രിസ്ത്യാനികൾ പൊളിച്ചു മാറ്റണം.ഒപ്പം നിലവിളക്ക് ഉപയോഗിക്കുന്നതും നിർത്തലാക്കുക.

ക്ഷേത്രസങ്കല്പവും കൊടിമരവും



ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ  ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി.
ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍.

പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഉൌര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്ഥാനമായ ഗര്‍ഭഗൃഹമധ്യത്തില്‍നിന്നു നിശ്ചിത അളവ് അകലത്തില്‍ സ്ഥാപിക്കുന്ന ആധാരശിലയില്‍ നവരത്നങ്ങളും സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള നാണയങ്ങളും നിക്ഷേപിച്ച് അതിനുമുകളിലാണു കൊടിമരം സ്ഥാപിക്കുന്നത്. ആധാരശില മുതല്‍ മുകളിലേക്കു നാളം, ഉപപീഠം, തറ, വേദി, അധോമുഖകമലം, ഉൌര്‍ധ്വമുഖകമലം, അഷ്ടദളപത്മം എന്നിവ. പിന്നീട് ചുറ്റുമായി അഷ്ടദിക്പാലകര്‍. ഇവയില്‍ ഉപപീഠം മുതലുള്ളവ മുകളില്‍ കാണാം.

ദേവന്റെ മൂലാധാര സ്ഥാനത്താണ് കൊടിമരത്തിന്റെ സ്ഥാനമായ ആധാര ശില. ക്ഷേത്ര പ്രതിഷ്ഠയുടെ നട്ടെല്ലിന്റെയും സുഷുമ്നയുടെയും സങ്കല്‍പമാണ് കൊടിമരത്തിന്. നട്ടെല്ലിന്റെ ഏഏറ്റവും താഴെയാണ് ഷഡാധാരചക്രത്തിലെ ആദ്യചക്രമായ മൂലാധാരം.  അവിടെനിന്നു ഷഡാധാരങ്ങളും കടന്നാണു സഹസ്രാര പത്മത്തില്‍ എത്തുന്നത്. ക്ഷേത്ര സങ്കല്‍പത്തില്‍ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണു ദേവപ്രതിഷ്ഠ.

ഗാപുരഭാഗത്ത് പാദങ്ങളും ഗഗര്‍ഭഗൃഹത്തില്‍ അഥവാ ശ്രീകോവിലില്‍ ശിരസ്സുമായി ദേവന്‍ മലര്‍ന്നു കിടക്കുന്നതായാണു സങ്കല്‍പം. ശ്രീകോവിലിനു പുറത്ത്, ലോകപാലന്‍മാരെയും സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിവട്ടം ഭഗവാന്റെ മുഖം. മണ്ഡപം ഗഗളം. നാലമ്പലം കൈകള്‍.

നാലമ്പലത്തിനു പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനം. വലിയ ബലിക്കല്ല് ഭഗവാന്റെ മൂലാധാര ചക്രം. കൊടിമരം നട്ടെല്ലിന്റെയും സുഷുമ്നയുടെയും പുനരാവിഷ്കാരം. പുറത്തെ ചുറ്റുമതില്‍ ഭഗവാന്റെ മുട്ടുകളും കണങ്കാലുകളും. ഗാപുരം ദേവപാദങ്ങള്‍.

ക്ഷേത്രമതില്‍ക്ക് അകത്തേക്കു പ്രവേശിക്കുമ്പോള്‍ ഗാപുരഭാഗത്തു നിലം തൊട്ടുതലയില്‍ വയ്ക്കുന്നത് ഭഗവാന്റെ പാദങ്ങള്‍ തൊട്ടുവന്ദിക്കുന്നതിനു തുല്യമാണ്.  മലര്‍ന്നുകിടക്കുന്ന ഭഗവാന്റെ ശരീരത്തിലെ, ആയിരം ദളങ്ങളോടുകൂടിയ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണല്ലോ പ്രതിഷ്ഠ. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡാധാര ചക്രങ്ങള്‍ കടന്നാണല്ലോ സഹസ്രാരപത്മത്തിലെത്തുക. പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവ ശംഭോ എന്ന സ്ത്രോത്രത്തിലെ സൂചന ഇതു തന്നെ.

ശ്രീകോവിലിന്റെ ഉത്തരത്തിന്റെ അളവാണ്, ഗഗര്‍ഭഗൃഹത്തില്‍നിന്ന് കൊടിമര സ്ഥാനത്തേക്കുള്ള ദൂരം നിര്‍ണയിക്കുന്നതിനുള്ള അളവായ ഉത്തരദണ്ഡ്.  ഗര്‍ഭഗൃഹമധ്യത്തില്‍നിന്ന് അഞ്ചോ ആറോ ഏഎഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. അത് എത്രയെന്ന് വാസ്തുവിദഗ്ധന്‍ തീരുമാനിക്കും.
അവിടെ ആധാരശില സ്ഥാപിച്ച് അതിനുമേലാണു ധ്വജപ്രതിഷ്ഠ.  ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കട്ടിളയുടെ ഉയരം (ദ്വാരനീളം) ആണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ആ ദ്വാര നീളത്തിന്റെ 7, 9, 10, 11, 12, 13 ഇരട്ടിയാകാം കൊടിമരത്തിന്റെ ഉയരം.  ധ്വജത്തിനു കാലപരിധിയില്ല. ജീര്‍ണത ബാധിക്കുംവരെയാണ് അതിന്റെ ആയുസ്സ്. ജീര്‍ണത കണ്ടാല്‍ ധ്വജം മാറണം. മാറ്റുന്ന ധ്വജത്തിന്, ദേവന്റെ ശരീരഭാഗമെന്ന സങ്കല്‍പത്തില്‍ പൂര്‍ണമായ സംസ്കാര കര്‍മങ്ങള്‍ നടത്തണം. പിന്നീടാണ് പുതിയ ധ്വജം പ്രതിഷ്ഠിക്കുക.


കടപ്പാട്--------അക്ഷരയവനിക




കൊടിമര സംസ്കാരം by Fr. Dr. George Koshy
http://bit.ly/RyhQIs

ചില കൊടിമര ചിന്തകള്‍



കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് കൊടിമരം ഉണ്ടായിരിക്കണം എന്നു നിയമം ഇല്ലെങ്കിലും കൊടിമരവും കരിങ്കല്‍ കുരിശും ഇന്ന് അവശ്യഘടകങ്ങളായി മാറിയിരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങള്‍ വിശ്വാസികള്‍ ഒന്നിച്ചുചേര്‍ന്നു പ്രാര്‍ത്ഥിക്കുന്നതിനും കൃതജ്ഞത അര്‍പ്പിച്ച് ആരാധിക്കുന്നതിനുമുള്ള വിശുദ്ധ വേദിയാണ്. ഇവിടെ കൊടിമരം കേവലമൊരു പൊങ്ങച്ച ദൃശ്യമാണെന്നാണു നാം മനസ്സിലാക്കേണ്ടത്.
തിരുവനന്തപുരത്തു മഹാരാജാവിന്റെ കൊട്ടാരത്തിനു മുകളില്‍ കൊടിപറക്കുന്നതുകണ്ടാല്‍ രാജാവ് കൊട്ടാരത്തില്‍ ഉണ്ടെന്നു മനസ്സിലാക്കാം. ചങ്ങനാശ്ശേരിക്കടുത്ത് തൃക്കൊടിത്താനം എന്നൊരു ടൗണ്‍ ഉണ്ട്. ഇവിടെ മഹാരാജാവു വരുമ്പോള്‍ കൊടി ഉയര്‍ത്തിയിരുന്ന സ്ഥാനം 'തൃക്കൊടിസ്ഥാനംഎന്ന് അറിയപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രങ്ങളില്‍ ദേവ പ്രതിഷ്ഠ വിളിച്ചറിയിക്കാനാണു കൊടിമരം പ്രതിഷ്ഠിക്കുന്നത്. ഹൈന്ദവ പാരമ്പര്യങ്ങള്‍ ക്രൈസ്തവര്‍ പല കാലഘട്ടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം ഉത്‌ഘോഷിക്കുന്ന യഥാര്‍ത്ഥ ക്രൈസ്തവ ആദര്‍ശങ്ങളോടു പൊരുത്തപ്പെടാതെയുള്ള അനുകരണങ്ങള്‍ ഒരു പ്രയോജനവും ഉളവാക്കുകയില്ല.
ഹിന്ദുക്ഷേത്രങ്ങളിലെ കൊടിമര പ്രതിഷ്ഠ ചില നിശ്ചിത വാസ്തു ശാസ്ത്രതത്വങ്ങള്‍ അനുസരിച്ചായിരിക്കും. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവ വിഗ്രഹത്തിന്റെ നേര്‍കാഴ്ചയിലായിരിക്കണം കൊടിമരം. ദേവന്റെ ദൃഷ്ടിയില്‍ കൊടിമരവും കൊടിയും പതിയണം. ഉത്സവം ആരംഭിക്കുന്നതു കൊടിമരത്തില്‍ കൊടി ഉയര്‍ത്തിക്കൊണ്ടാണ്. ഇക്കാലത്ത് തിരുനാളുകള്‍ ആരംഭിക്കുന്ന പള്ളികളിലും ആദ്യം നടക്കുന്നത് കൊടി ഉയര്‍ത്തലാണ്. വികാരി ആഘോഷപൂര്‍വം കൊടി ഉയര്‍ത്തുന്നതും തിരുനാള്‍ പ്രസിദേന്തിയും കൈക്കാ രന്മാരും സമീപത്തു നില്‍ക്കുന്നതും പത്രത്തില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വലിയ ക്ഷീണമായി കരുതപ്പെടും. തിരുനാള്‍ പ്രമാണിച്ചുള്ള സപ്ലിമെന്റില്‍ രൂപതാദ്ധ്യക്ഷന്റെയും ഇടവക വൈദികരുടെയും കൈക്കാരന്മാരുടെയും ദേവാലയ ശുശ്രൂഷകന്റെയും ഫോട്ടോ വേണം. കൂടാതെ പ്രസിദേന്തിയുടെ കുടുംബഫോട്ടോയും അത്യാവശ്യമാണ്. പ്രസിദേന്തി അമേരിക്കയിലാണെങ്കില്‍ കുടുംബത്തിന്റെ കളര്‍ഫോട്ടോതന്നെ ഉണ്ടാകും. സപ്ലിമെന്റിനുവേണ്ടി രണ്ടു ലക്ഷംവരെ മുടക്കുകയും ചെയ്യും. എല്ലാവരും മറക്കുന്ന ഒരു തിരുവചനം ഇവിടെ പ്രസക്തമാണ്. ''മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍ വച്ചുനിങ്ങളുടെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍ ....... നിന്റെ വലതുകൈ ചെയ്യുന്നതു ഇടതു കൈ അറിയാതിരിക്കട്ടെ.''
ലക്ഷങ്ങള്‍ മുടക്കി കൊടിമരം നിര്‍മ്മിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുന്നു എന്നു പറഞ്ഞാല്‍ വലിയ പ്രത്യാഘാതമാണു ഉണ്ടാവുക. ഒരു വലിയ ദേവാലയത്തില്‍ നടന്ന കാര്യങ്ങള്‍ ചിന്തയ്ക്കു വിഷയമാക്കുകയാണ്.
പാരമ്പര്യങ്ങള്‍ വിളിച്ചറിയിക്കുന്ന പഴയ ദേവാലയം പടിഞ്ഞാറേക്ക് ദര്‍ശനമായിട്ടാണു നിലകൊള്ളുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഭക്തന്‍ മാതാവില്‍ നിന്നും ലഭിച്ച അനുഗ്രഹത്തിനു പ്രതിനന്ദിയായി ഒരു കൊടിമരം നിര്‍മ്മിച്ചു. ക്രിസ്തീയമായ എളിമയാല്‍ പ്രേരിതമായി കൊടിമരചുവട്ടില്‍ സ്വന്തം പേരു എഴുതിവച്ചില്ല. പുതിയ ദേവാലയം വടക്കോട്ടു ദര്‍ശനമായി പണിയപ്പെട്ടു. അടുത്തകാലത്ത് പഴയ കൊടിമരത്തിനു അല്‍പം ചായ്‌വ് കാണപ്പെട്ടപ്പോള്‍ ഒരു പുത്തന്‍ പണക്കാരന്‍ മുന്നോട്ടു വന്നു. തന്റെ ചെലവില്‍ പുതുതായി ഒരു കൊടിമരം നിര്‍മ്മിക്കാന്‍ തയ്യാറായി. പള്ളിക്കമ്മറ്റി അനുവാദം നല്‍കി. പഴയ കൊടിമരം മുഴുവന്‍ പൊളിച്ചു മാറ്റി പുതിയതു നിര്‍മ്മിച്ചു. പഴയ കൊടിമരത്തിന്റെ ഭാഗങ്ങള്‍ തന്നെ പുതിയതിനും ഉപയോഗിച്ചു. ആഴ്ചതോറും പത്ര വാര്‍ത്തകളില്‍ ചരിത്ര പ്രസിദ്ധമായ ദേവാലയത്തിന്റെ ചിത്രവും ഐതിഹ്യങ്ങളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഹിന്ദു വാസ്തു ശാസ്ത്രമനുസരിച്ചു ദേവ പ്രതിഷ്ഠയുടെ നേര്‍ രേഖയിലായിരിക്കണം കൊടിമരം എന്നതു നിര്‍മ്മാതാവിനു പാലിക്കാന്‍ സാധിച്ചില്ല. ക്രൈസ്തവ ദേവാലയത്തില്‍ ദേവപ്രതിഷ്ഠ ഇല്ല. പകരം സക്രാരിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചു വച്ചിരിക്കും. എന്നാല്‍ പുതിയ ദേവാലയത്തിലെ മദ്ബഹായില്‍ നിന്നും സക്രാരി എടുത്തുമാറ്റി ഒരു മൂലയിലേക്കു പ്രതിഷ്ഠിച്ചപ്പോള്‍ കൊടിമരത്തിന്റെ നേര്‍രേഖാ സിദ്ധാന്തത്തിനു വിലയില്ലാതായി. ആഘോഷപൂര്‍വം കൊടിമരം പ്രതിഷ്ഠിക്കപ്പെട്ടു. നിര്‍മ്മാതാവിന്റെ പേരും വീട്ടുപേരും എഴുതിച്ചേര്‍ത്തു. ആരും കുറ്റം പറയാതിരിക്കാന്‍ ഇടവകയില്‍ മരിച്ചുപോയ എല്ലാവരുടെയും ഓര്‍മ്മക്കുവേണ്ടി എന്നും എഴുതിച്ചേര്‍ത്തു. പക്ഷേ ആദ്യ ദേവാലയത്തിനു മുമ്പിലായി കൊടിമരം സ്ഥാപിച്ച വിശ്വാസിയുടെ പേരുപോലും ആരും അറിയാത്ത വിധത്തില്‍ ഇടവക ബുള്ളറ്റിനിലും പത്രങ്ങളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പള്ളിക്കമ്മറ്റിക്കാരും പുത്തന്‍ കൊടിമര നിര്‍മ്മാതാവും നന്ദികേടു കാണിച്ചതിനെക്കുറിച്ചു എന്തു പറയണം?
കൊടിമരങ്ങള്‍ കേവലം പൊങ്ങച്ച സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. ക്രിസ്തു വചനവുമായി പൊരുത്തപ്പെടാത്ത ഈ സാംസ്‌കാരികാനുരൂപണം യഥാര്‍ത്ഥ സഭാ സ്‌നേഹികള്‍ അവഗണിക്കുന്നതാണ് ഉചിതം







നമ്മുടെ പൂര്‍വ്വികര്‍ ഹിന്ദു മതത്തില്‍ നിന്നും വന്നപ്പോള്‍ അവര്‍

അനുഷ്ഠിച്ചു  വന്ന ആചാരങ്ങള്‍ ഉടനടി നിര്‍ത്തലാക്കുമ്പോള്‍


 അവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഓര്‍ത്തും , അവര്‍ വീണ്ടും തിരികെ

പോയാലോ? എന്നും കരുതി നമ്മുടെ അന്നുള്ള ആത്മീയ പിതാക്കന്മ്മാര്‍ ഈ

ആചാരാനുഷ്ഠാനങ്ങള്‍ സഭയില്‍ നിലനിര്‍ത്തിയത് .ഇന്നിപ്പോള്‍ ആ

ഒരു   ആചാരാനുഷ്ഠാനങ്ങളുമായും നമുക്ക് ബന്ധമില്ലാതതിനാലും 

 ക്രിസ്ത്യാനിക്ക്  ചേരാത്ത ഇത്തരം ആചാരങ്ങള്‍ മാറ്റി നമ്മള്‍ 

നവീകരിക്കേണ്ടിയിരിക്കുന്നു.



0 comments:

Post a Comment