Wednesday, January 22, 2014





















ബലിസ്ഥലം എന്ന അർത്ഥത്തിന്റെ സുറിയാനി 
വാക്കാണ്‌ മദ്ബഹ ! ത്രോണോസ് (അൾത്താര) സ്ഥിതി ചെയ്യുന്ന ഉയർന്ന സ്ഥലം.ക്ദൂശ് കുദിശിൻ (അതിവിശുദ്ധ സ്ഥലം) എന്നപേരിലും മദ്ബഹ അറിയപ്പെടുന്നു.സുറിയാനി ഓർത്തഡോക്സ് സഭയിൽ സ്വര്ഗ്ഗത്തിന്റെ പ്രതീകമാണ് മദ്ബഹ.ദൈവസൃഷ്ടികളിൽ ഒന്നാമനായ വെളിച്ചത്തിന്റെ പ്രഭവ സ്ഥാനമായ സൂര്യൻ ഉദിക്കുന്നത് കിഴക്കാണല്ലോ.വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മനുഷ്യന്റെ ആദി വാസസ്ഥലമായ ഏദൻ തോട്ടവും കിഴക്കാണല്ലോ(ഉൽപ്പത്തി 2:8) എദനിൽ നിന്നും ബഹിഷ്കൃതനായ മനുഷ്യൻ പറുദീസാ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ദൈവീക പ്രകാശത്തിലേക്ക് തിരിയുന്നു എന്നുമുള്ള അർത്ഥത്തിലാണ് കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർഥിക്കുന്നത്.മറ്റേറെ പ്രാധാന്യങ്ങളും കിഴക്കിനുണ്ട്. കർത്താവിന്റെ രണ്ടാമത്തെ വരവ് കിഴക്കുനിന്നും ആയിരിക്കുമെന്നുള്ളതുകൊണ്ടാണ് മദ്ബഹ കിഴക്കായിരിക്കണം എന്ന് പരിശുദ്ധ സഭ നിഷ്കര്ഷിക്കുന്നത്.കാരണം കർത്താവിന്റെ രണ്ടാമത്തെ വരവിനായി സഭ പ്രാർഥനയോടെ കാത്തിരിക്കുന്നു.ത്രോണോസും അതിന്റെ പരിസരങ്ങളും അവൈദീകർക്ക് അപ്രാപ്യമായ സ്ഥലങ്ങളാണ് !ആദിമ കാലങ്ങളിൽ പൂർണ്ണ ശെമ്മാശന് മുകളിലുള്ള സ്ഥാനികൾക്കേ മദ്ബഹയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ! ഇന്ന് എല്ലായിടത്തും ശെമ്മാശന്മാരുടെ സേവനം ഇടവകകൾക്ക് ലഭ്യമല്ലാത്തതിനാൽ അൽമായർക്ക് പ്രത്യേക അനുവാദം നൽകി മദ്ബഹ ശുശ്രൂഷകളിൽ സംബന്ധിപ്പിക്കുന്നു. "ക്രൂബേന്മാരുടെ തേരതുപോലെ സ്ഥിരമീ-മദ്ബഹാ സ്വർഗ്ഗത്തിൻ സേനകളുണ്ടതിനെ ചുറ്റിക്കൊണ്ട് " വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന ഈ ഗീതത്തിന്റെ അർഥവത്തായ വരികൾ മദ്ബഹായുടെ എല്ലാ വിശുദ്ധിയേയും പ്രാധാന്യത്തെയും എടുത്തു പറയുന്നു.വിശുദ്ധ അർപ്പിക്കുന്ന ആളിനെയും ശുശ്രൂഷാ ഗണങ്ങളെയും കൂടാതെ അദൃശ്യരായ സ്വർഗ്ഗീയ മാലാഖമാരും വിശുദ്ധ ബാലിയിൽ പങ്കെടുക്കുന്നു എന്നതിനാൽ ആ ശുശ്രൂഷാ എത്ര മാത്രം ഭയങ്കരമാണ് , ആ വിശുദ്ധ സ്ഥലം എത്ര മാത്രം വിശുദ്ധമാണ് എന്നത് വിശ്വാസികൾ ഇപ്പോഴും ഓർക്കേണ്ട വസ്തുതയാണ് !


കടപ്പാട്----Fr-Akash Paul
വിശുദ്ധരെ ബഹുമാനിക്കുക എന്നത് അപോസ്തോലിക സഭകള്‍ക്ക് മാത്രം പകര്‍ന്നു കിട്ടിയ ഒരു പുണ്യം ആണ് ,വിശുദ്ധരുടെ മധ്യസ്ഥത സത്യാ സഭകള്‍ക്ക് ഒരു അമുല്യ ഭാഗ്യം തന്നെ എന്നാല്‍ അത് ശാപമായി തീരുന്നത് എങ്ങനെ ആണ് ?? കാത്തോലിക്ക സഭയില്‍ വ്യാപകമായി രൂപങ്ങള്‍ പ്രതിഷ്ടിക്കുന്നു കാത്തോലിക്ക സഭയും ഓര്‍ത്തഡോക്‍സ്‌ സഭകളെയും വേര്‍തിരിക്കുമ്പോള്‍ ഓര്‍ത്തഡോക്‍സ്‌ സഭകളില്‍ കാണുന്ന വലിയ മഹിമ രൂപങ്ങള്‍ ഇല്ല എന്നത് തന്നെ .രൂപങ്ങള്‍ ഭവനങ്ങളിലും പള്ളികളിയും വെക്കുന്നതിനു തെറ്റില്ല എന്നാല്‍ അവ ദൈവത്തെ കാള്‍ ഉപരി ആയിട്ട് ആരാധിക്കാന്‍ തുടങ്ങുപോള്‍ ആണ് പ്രശ്നം തുടങ്ങുന്നത് ..എല്ലാ അപോസ്തോലിക സഭകളിലും വിശുദ്ധരയോ ശുധിമതികലെയോ ദൈവത്തെ കാള്‍ മുകളില്‍ കണ്ടാല്‍ അവ വിഗ്രഹങ്ങള്‍ ആയി മാറും ,വിഗ്രഹങ്ങളെ ദൈവം തകര്‍ത്തു കളയും ..വിഗ്രഹ ആരാധനയ്ക്ക് എതിരെ ദൈവം ഒരുപാടു മുന്നറിയിപ്പ് ബൈബിളില്‍ ഉടനീളം തരുന്നുണ്ട് എന്നാല്‍ ഇന്നു നടക്കുന്നത് എന്താണ് ?? വിശുദ്ധരുടേയും മറ്റും രൂപങ്ങള്‍ ശ്രിഷ്ടിച്ചു അവയ്ക്ക് മുന്‍പില്‍ കുമ്പിട്ടു നിന്ന് കണ്ണുനീര്‍ പൊഴിച്ച് പ്രാര്‍ത്ഥിക്കുന്നതും ഞങ്ങളെ രക്ഷിക്കണേ എന്ന് അലമുറ ഇട്ടു കരയുന്നതും ,അവയെ നോട്ടുമാല കൊണ്ട് പൂജിക്കുന്നതും ,പള്ളികള്‍ക്ക് ചുറ്റും പ്രദിക്ഷണം നടത്തുന്നതും എല്ലാം ശാപമായി തീരും ,കാരണം നിന്‍റെ ദൈവമായ കര്‍ത്താവിനു സ്ഥാനം കൊടുകാതെ വിശുദ്ധരുടെ പുറകെ മാത്രം പോയാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും ,മത നേതകള്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും അവര്‍ എല്ലാം നിശബ്തം ആയി ഇരിക്കുകയാണ് സത്യത്തില്‍ അവരില്‍ സാത്താന്‍ കടന്നു കൂടിയിരിക്കുകയാണ് . വിശുദ്ധന്മാരോടും ശുദ്ധിമതികളോടും എങ്ങനെ ആണ് പ്രാര്‍ത്ഥിക്കുന്നത്‌ ??? 1.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കണേ 2.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണേ ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ വിശുദ്ധന്മാരോടും ശുദ്ധിമതികളോടും പറയാവു ..രക്ഷിക്കുന്നതും അനുഗ്രഹവും എല്ലാം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌ നല്‍കുന്നത് , "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്"(നിയമം:5;8.9) പ്രതിമകളും രൂപങ്ങളും ആരാധനയുടെ തലത്തിലേക്ക് വഴിമാറുമ്പോള്‍ മാത്രമാണ് അവ വിഗ്രഹങ്ങളായി മാറുന്നത്! പള്ളികളിലും നമ്മുടെ ഭവനങ്ങളിലും സ്ഥാപിച്ചിട്ടുള്ള രൂപങ്ങളും പ്രതിമകളും ആരാധനയുടെ തലങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അപകടം സമീപത്താണെന്നു തിരിച്ചറിയണം! വിശുദ്ധരെ ബഹുമാനിക്കുകയും അവരോടു മാദ്ധ്യസ്ഥം തേടുകയും ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവരൊക്കെ വിഗ്രഹങ്ങളായി മാറുന്നതും കാണാന്‍ കഴിയുന്നുണ്ട്. ഭൌതീകമായ ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം പാപങ്ങള്‍ക്കുനേരെ അധികാരികള്‍ മൗനംപാലിക്കുന്നത് ഗുരുതരമായ വീഴ്ചയായി കാണാതിരിക്കാനും കഴിയില്ല! "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി:21;8). നമ്മുടെ ജീവിതത്തില്‍ കര്‍ത്താവു നല്‍കിയിട്ടുള്ളവയാണെങ്കിലും അവയില്‍ ഒന്നുപോലും ദൈവത്തിനു മുകളിലോ അവിടുത്തോട്‌ സമമായോ സ്ഥാനം പിടിക്കാന്‍ ഇടയാകരുത്! മാതാപിതാക്കളോ മക്കളോ മറ്റാരുതന്നെയായിരുന്നാലും ഈ വിധത്തില്‍ വിഗ്രഹങ്ങളായി മാറാം! കര്‍ത്താവിന്‍റെ വചനം ഇങ്ങനെയാണ് പറയുന്നത്: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല"(മത്താ:10;37). ദൈവം നിശ്ചയിച്ച മാതാപിതാക്കളുടെ സന്തതികളായിട്ടാണ് നാം ഓരോരുത്തരും ജനിച്ചത്. അതിനാല്‍, മാതാപിതാക്കളെ നമുക്ക് നല്‍കിയത് ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഈ മാതാപിതാക്കളെ മക്കള്‍ ബഹുമാനിക്കണമെന്ന് കല്പനയിലൂടെ അവിടുന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വാഗ്ദാനത്തോടുകൂടിയ കല്പനയും ഇതുമാത്രമാണ്. "നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതു പോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ:20;16). "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ:20;1-5). വിഗ്രഹങ്ങളില്‍നിന്നും വിഗ്രഹാര്‍പ്പിതമായ എല്ലാറ്റില്‍നിന്നും അകന്നുനിന്ന് സത്യദൈവത്തെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടുംകൂടെ ആരാധിക്കാം! വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സകലത്തില്‍നിന്നും ജാഗ്രതയോടെ അകന്നു നില്‍ക്കണം. അത്തരം ആചാര രീതികളില്‍നിന്നും ജീവിതചര്യകളില്‍നിന്നും ദൈവമക്കള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടട്ടെ! പറുദീസായിലെ പ്രലോഭനവുമായി സാത്താന്‍ ഇന്നും ഭൂമിയില്‍ തുടരുന്നു. ഫലം നിറഞ്ഞുനില്‍ക്കുന്ന അനേകം വൃക്ഷങ്ങള്‍ ഉണ്ടായിട്ടും, ദൈവം അരുതെന്നു കല്പിച്ചതിനെ സ്വീകരിക്കാന്‍ മനുഷ്യനെ അവന്‍ പ്രേരിപ്പിക്കുകയാണ്. 'ദൈവം വെറുക്കുന്നവയെ നമുക്കും വെറുക്കാം! ശുദ്ധമെന്നു കര്‍ത്താവു പറഞ്ഞത് ശുദ്ധവും, അശുദ്ധമെന്ന് പറഞ്ഞവ അശുദ്ധവുമായിരിക്കട്ടെ!' ഒരിക്കല്‍ കുടി ******************** വിശുദ്ധന്മാരോടും ശുദ്ധിമതികളോടും എങ്ങനെ ആണ് പ്രാര്‍ത്ഥിക്കുന്നത്‌ ??? 1.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കണേ 2.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണേ ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ വിശുദ്ധന്മാരോടും ശുദ്ധിമതികളോടും പറയാവു ..രക്ഷിക്കുന്നതും അനുഗ്രഹവും എല്ലാം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌ നല്‍കുന്നത് , ഇങ്ങനെ ആണ് നിങ്ങളുടെ പ്രാര്‍ത്ഥന എങ്കില്‍ നിങ്ങള്‍ ഏതു വിശുധനോടാ പ്രതിക്കുന്നത് ആ വിശുദ്ധന്‍ കര്‍ത്താവിന്‍റെ പറുദീസയില്‍ ഇരുന്നു സന്തോഷിക്കും നിങ്ങള്ക്ക് വേണ്ടി സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കും നിങ്ങടെ പ്രാര്‍ത്ഥന ഇതുപോലെ അല്ലെങ്കില്‍ വന്‍ ശാപം ആയിരിക്കും ലഭിക്കുക .. എല്ലാ ശുദ്ധിമതികളും പരിശുധന്മാര് ആയുള്ളവരെ ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കണേ




കടപ്പാട്-----Anoop Kurian




ഈസ്റ്റര്‍ തീയതിയുടെ ഗണനം 

എല്ലാ സഭകളും നീസാന്‍ മാസം 14-ന് (Paschal full moon) ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാള്‍ ആയി ആചരിക്കണമെന്ന് ക്രി.വ 325-ല്‍ കൂടിയ നിഖ്യാ സുന്നഹദോസില്‍ തീരുമാനമായി. മധ്യപൂര്‍വ ദേശത്തെ വസന്തകാലത്ത്, മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നീസാന്‍ മാസം വരുന്നത്. Vernal Equinox ആയ മാര്‍ച്ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന്‍ (Paschal full moon) ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഈ ഒരു ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ഈസ്റ്റര്‍ ഞായറിന് മുന്‍പ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവര്‍ പെസഹാ ആഘോഷിക്കുന്നത്.
എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ (കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്.  നീസാന്‍ മാസം 14 ആം തീയതി വരുന്ന ഞായറാഴ്ച അവര്‍ക്ക് ജൂലിയന്‍ കലണ്ടറില്‍ ഇപ്പറഞ്ഞ ദിവസങ്ങളില്‍ ആണ് വരുന്നത്. കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ലോകത്തിലെ ഏകദേശം 20 കോടി ക്രൈസ്തവര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത്. എന്നാല്‍ 2014 -ല്‍ രണ്ടു കലണ്ടര്‍ പിന്തുടരുന്നവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കും.
ചെറിയ ഒരു കാര്യം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. നീസാന്‍ മാസം 14 യഥാര്‍ത്ഥ പൌര്‍ണമി (പൂര്‍ണ ചന്ദ്രന്‍ – astronomical full moon) ആകണം എന്നില്ല. Astronomical full moon ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാന്‍ 14 നെ ‘പെസഹാ പൌര്‍ണമി’ (paschal full moon) എന്ന് വിളിക്കുന്നു. അതുപോലെ തന്നെ, വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസം ആണ് യഥാര്‍ത്ഥ vernal equinox. അന്നേ ദിവസം പകലും രാത്രിയും തുല്യമായിരിക്കും. ഈ ദിവസം ആണ് കേരളത്തില്‍ വിഷു ആഘോഷിക്കുക. മാര്‍ച്ച്‌ 21 യഥാര്‍ത്ഥ vernal equinox ആകണം എന്നുമില്ല. ഓരോ വര്‍ഷത്തിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റം വന്നേക്കാം. അതുകൊണ്ട് യഥാര്‍ത്ഥ astronomical vernal equinox ല്‍ നിന്ന് മാര്‍ച്ച്‌ 21 നെ തിരിച്ചറിയാന്‍ ecclesiastical vernal equinox എന്ന് വിളിക്കാറുണ്ട്.

ചുരുക്കത്തില്‍

സഭയുടെ പ്രധാന പെരുന്നാളായ ഈസ്റ്ററിന്റെ തീയതി എങ്ങനെയാണ് ഗണിക്കുന്നത് എന്നാണു നാം കണ്ടത്. സഭകള്‍ തമ്മില്‍ അഭിപ്രായ വത്യാസങ്ങളും വീക്ഷണങ്ങള്‍ തമ്മില്‍ നാമമാത്ര വത്യാസങ്ങള്‍ ഉണ്ടായിരുന്നപ്പോഴും സഭാപിതാക്കന്മാര്‍ എത്രത്തോളം സ്നേഹത്തോടെയും സഹിഷ്ണുതയോടെയും പെരുമാറി എന്നത് പോളിക്കാര്‍പ്പോസ് – അനിസെറ്റസ് ബന്ധത്തില്‍ നിന്ന് മനസ്സിലാക്കാം.  തന്നെയുമല്ല, ഈസ്റ്റര്‍ എന്നാല്‍ ഏതോ പാഗന്‍ ദൈവത്തിന്റെ ഉത്സവം ആയിരുന്നു എന്ന രീതിയിലുള്ള നുണപ്രചരണങ്ങള്‍ അടുത്തകാലത്തായി നവീന സഭകല്‍ അഴിച്ചു വിടുന്നത് ശുദ്ധ അസംബന്ധം ആണ് എന്ന് മുകളില്‍ നല്‍കിയിട്ടുള്ള വിശദീകരത്തില്‍ നിന്നും പ്രിയ വായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. അത് കൊണ്ട് ഇനിയും ഇത്തരം കുപ്രചരണങ്ങളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അതിന്  മറുപടി കൊടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!
കടപ്പാട്---carmelapologetics

Tuesday, January 21, 2014


സ്വർഗത്തിന്റെ
തെളിവുമായി ന്യൂറോ
സർജൻ
നൂറുകണക്കിന് മസ്തിഷ്കങ്ങൾ
കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ
അലക്സാണ്ടർ.
ചിന്തകളും വികാരങ്ങളും
ഭാവനകളുമൊക്കെ തലച്ചോറിന്റെ
ഏതോ ഇടങ്ങളിൽ
സംഭവിക്കുന്നുവെന്നു
തൊട്ടുകാണിക്കാൻ തക്ക
വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ.
മരണാനന്തരം ഒരു ജീവിതമുണ്ടെന്ന്
പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു
ഈ ശാസ്ത്രജ്ഞൻ.
അമേരിക്കയിലെ എണ്ണം പറഞ്ഞ
സർവകലാശാലയാണ് ഹാർവാർഡ്;
ശാസ്ത്രഗവേഷണങ്ങളിൽ അവസാന
വാക്ക്. ഹാർവാർഡ് മെഡിക്കൽ
സ്കൂളിൽ അസോസിയേറ്റ്
പ്രഫസറാണ് ഡോ. എബൻ
അലക്സാണ്ടർ.
ലോകത്തെ തന്നെ പ്രമുഖ
തലച്ചോർ വിദഗ്ധരിൽ ഒരാൾ.
ന്യൂറോ സർജനായ
പിതാവിന്റെ ന്യൂറോ സർജനായ
പുത്രൻ.
മരണശേഷം ഒരു ജീവിതമുണ്ടെന്നു
സാക്ഷ്യം നൽകുകയാണ് ഈ
ലോകോത്തര ശാസ്ത്രജ്ഞൻ.
''സ്വർഗത്തിന്റെ തെളിവ്'' എന്ന
പുസ്തകം കഴിഞ്ഞ
ആറുമാസങ്ങൾക്കുള്ളിൽ
വിറ്റഴിയപ്പെട്ടത്
ദശലക്ഷക്കണക്കിന് കോപ്പികൾ.
'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക്
ടൈംസ് ബെസ്റ്റ് സെല്ലർ.
പതിനഞ്ചുലക്ഷം കോപ്പികൾ
അച്ചടിച്ചിരുന്നു 'ന്യൂസ്വീക്ക്'
വാരികയുടെ 2012 ഒക്ടോബർ 15
ലക്കത്തിന്റെ കവർ
സ്റ്റോറി പലരെയും
അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ്
റിയൽ' എന്നായിരുന്നു ആ
തലവാചകം!
സെക്കുലർ മൂല്യങ്ങൾ
മാത്രം വിളിച്ചു പറഞ്ഞിരുന്ന
ന്യൂസ്വീക്കിന് ഇതെന്തുപറ്റി?
'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു
സമ്മതിക്കാൻ
മാത്രം എന്തുണ്ടായി?
അത്ഭുതത്തോടെ വാരിക
കൈയിലെടുത്തപ്പോൾ
വീണ്ടും അമ്പരപ്പ്:
'സ്വർഗം യാഥാർത്ഥ്യമാണ്-
മരണാനന്തര ജീവിതത്തെക്കുറിച്ച്
ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്'
ഇതായിരുന്നു ന്യൂസ്വീക്ക്
ലേഖനത്തിന്റെ തലവാചകം.
ഇതാദ്യമായല്ല, മരണാനന്തര
ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ
ഇടംപിടിക്കുന്നത്;
അമേരിക്കയിൽതന്നെ
ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ
ഗണത്തിൽ. എന്നാൽ, ഈ
പുസ്തകം അതിൽ
നിന്നെല്ലാം ഏറെ വ്യത്യസ്തം.
ക്രിസ്ത്യാനികളെ വധിക്കാൻ
യാത്ര തിരിച്ച
വേദപുസ്തകത്തിലെ സാവൂൾ
അപ്പസ്തോലനായി
മാറിയതുപോലൊരു
വിചിത്രാനുഭവമാണ് ഡോ. എബൻ
അലക്സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ്
ഹെവൻ' എന്ന പുസ്തകം. മരണം,
മരണമുഖത്തുനിന്നു
മടങ്ങിയെത്തുന്നവരുടെ കഥകൾ
നിറംപിടിപ്പിച്ച ഭാവനകളാണെന്നു
നിസംശയം പ്രഖ്യാപിച്ച
വ്യക്തിയായിരുന്നു ഡോ. എബൻ
അലക്സാണ്ടർ!
താൻ
ജോലി ചെയ്തുകൊണ്ടിരിക്കുന്ന
ആശുപത്രിയിലൊരു റൂമിൽ
ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ
ഏഴു ദിവസങ്ങൾ! ആ
ദിനരാത്രങ്ങളിൽ ഡോ. എബൻ
അലക്സാണ്ടർ എന്ന ന്യൂറോ സർജൻ
ഒരു യാത്ര പോവുകയായിരുന്നു.
ഓർമകളുടെ അവസാനത്തെ
നാഡീബന്ധവും വിട്ട്
അചേതനമായൊരു ഭ്രമാത്മക
ലോകത്തിലൂടെ ഒരു യാത്ര.
ആകാശനീലിമയും കടന്ന്, ഒടുവിൽ
അത്യന്തം
ആനന്ദദായകമായൊരിടത്തു
ചെന്നെത്തുന്ന യാത്ര!
ചിത്രശലഭങ്ങളുടെ താഴ്വരകൾക്കു
മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന
ഒരു തലമായിരുന്നു അത്!
ഈ രാത്രി നിന്റെ ജീവൻ...
2008 നവംബർ 10.
പുലർച്ചെ നാലരമണി.
അസാധാരണമായ
വിധം ഞെട്ടിയുണരുകയായിരുന്നു
ഡോ. എബൻ. ഇതു
പതിവില്ലാത്തതാണ്. കാരണം,
പുലർച്ചെ അഞ്ചരയ്ക്ക്
ഉറക്കമുണരുന്നതാണ് പതിവായുള്ള
ചിട്ട. വർഷങ്ങളായി അതിനൊരു
വ്യത്യാസവുമില്ല.
തലേന്ന് ഞായറാഴ്ചയായിരുന്നു.
വെർജീനിയയിലെ വേനൽക്കാലം
സുഖകരമാണ്.
വീടുകളുടെ പിൻഭാഗത്തുള്ള
ചെറുതോട്ടങ്ങളിൽ
പലപ്പോഴും 'ബാർബി ക്യൂ'
അടുപ്പുകൾ പുക പടർത്തുന്ന സമയം.
തിന്നും കുടിച്ചും സായന്തനം
ചിലവിടാൻ
എല്ലാവർക്കും താൽപര്യം.
അത്തരത്തിലൊരു ബാർബി ക്യൂ
പാർട്ടിയുണ്ടായിരുന്നു
ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത
പാനീയങ്ങൾ
കുടിച്ചതുകൊണ്ടാവാം ചെറിയൊരു
ജലദോഷം ആക്രമിച്ചു
തുടങ്ങിയിരുന്നു. ചെറിയ ചെറിയ
രോഗങ്ങൾക്ക് ചികിത്സ
പാടില്ലെന്ന പക്ഷക്കാരനാണ്
ഡോക്ടർ. താനേ മാറുന്നവയാണ് പല
അസുഖങ്ങളും. രോഗി അതിനെ
സങ്കീർണമാക്കുന്നതാണ് കുഴപ്പം.
ആ തിങ്കളാഴ്ച ഡോ. ഏബൻ
അലക്സാണ്ടറുടെ ജീവിതം പാടെ മാറി
. കിടക്കയിൽ തിരിഞ്ഞുകിടന്ന്
വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു
ഡോക്ടർ. പക്ഷേ,
നട്ടെല്ലിലെവിടെയോ
അതിശക്തമായ വേദന. തലേന്നു മുതൽ
പിന്നാലെ കൂടിയിരിക്കുന്ന ഫഌ
വൈറസിന്റെയാവണം.
ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ
കുറച്ചുനേരം കിടന്നാൽ
തീരാവുന്നതേയുള്ളൂ വേദന.
സ്വയം സമാധാനിച്ചു അദ്ദേഹം.
ബാത്ടബിൽ കിടന്ന് ടാപ്പുകൾ
മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള
വെള്ളം രണ്ടു ടാപ്പുകളിൽ
നിന്നായി ടബിൽ ഒഴുകിപ്പരന്നു.
നട്ടെല്ലിനുള്ളിലെ വേദനയ്ക്ക്
കുറവില്ല. മാത്രമല്ല, അതു
കൂടുന്നില്ലേയെന്നൊരു സംശയം.
ബാത്ടബിൽ പാതിയോളം വെള്ളം
നിറഞ്ഞപ്പോഴാണ് ഡോ. ഏബന്
ഒരു കാര്യം ബോധ്യമായത്;
പരസഹായമില്ലാതെ എഴുന്നേൽക്കാൻ
തനിക്കു കഴിയുന്നില്ലെങ്കിൽ
അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ
കിടന്നു വിളിച്ചുകൂവിയാലും ആരും
കേൾക്കണമെന്നില്ല.
മെല്ലെ,
കരംകുത്തി എഴുന്നേൽക്കാനാഞ്ഞു
അദ്ദേഹം.
അൽപ്പനേരത്തെ ശ്രമഫലമായി
എഴുന്നേറ്റു നിൽക്കാമെന്നായി.
വളരെ പതിയെ ഓരോ ചുവടുംവച്ച്
എങ്ങനെയോ ബെഡ്റൂമിലെത്തി.
കിടക്കയിലേക്ക്
വീഴുകയായിരുന്നുവെന്നുവേണം
പറയാൻ. ഭാര്യ
ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
''എന്തുപറ്റി? സമയമെന്തായി?''
അവർ തിരക്കി.
''എനിക്കറിയില്ല, എനിക്കു
ശക്തമായ പുറംവേദന.''
ഹോളി ഭർത്താവിന്റെ പുറം
തടവിക്കൊടുത്തു. ശക്തമായ വേദന
കടിച്ചമർത്തി കുറെനേരം കിടന്നു
ഡോക്ടർ. രാവിലെ ആറരയ്ക്ക്
ഓഫിസിലേക്കു തിരിക്കുകയാണ്
അദ്ദേഹത്തിന്റെ പതിവ്.
നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ
നിന്ന് എഴുന്നേൽക്കാൻ
പോലുമാവാതെ വേദനയാൽ
പുളയുകയായിരുന്നു അദ്ദേഹം.
ഇളയ മകനെ സ്കൂൾബസിൽ
കയറ്റിവിട്ട്
ഹോളി മടങ്ങിയെത്തുമ്പോഴും
കിടക്കയിൽ തന്നെയാണ് എബൻ.
മുറിയിലെ ലൈറ്റ് ഓൺ ചെയ്ത്
ഭർത്താവിനെ നോക്കി അവൾ.
നിശ്ചലമായി കിടക്കുകയാണ്
അദ്ദേഹം അപ്പോഴും.
അടുത്തെത്തി കുലുക്കി വിളിച്ചു
ഹോളി. ഒരു
ഞടുക്കം അവളെ ബാധിച്ചു.
അബോധാവസ്ഥയിലാണ് എബൻ.
55-ാം വയസിലും
അരോഗദൃഢഗാത്രനായിരുന്നു
അദ്ദേഹം. 19 വയസുള്ള മൂത്ത
മകന്റെയൊപ്പം
പർവതാരോഹണത്തിനു പോകുന്ന
പിതാവ്.
ഒരു
നിലവിളി ഹോളിയുടെ തൊണ്ടയിൽ
തങ്ങിനിന്നു.
ഉടനടി എമർജൻസി ആംബുലൻസിന്
ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്.
ഡോ. എബൻ ജോലി ചെയ്യുന്ന
വിർജീനിയയിലെ ലിഞ്ച്ബർഗ്
ആശുപത്രിയിൽനിന്ന്
അലറിക്കിതച്ചുവന്നു ആംബുലൻസ്.
നിശ്ചലമായ ഡോക്ടറുടെ ശരീരം
ആംബുലൻസിലേക്ക്.
ശരീരം വെറും തൃണം മാത്രം...
ലിഞ്ച്ബർഗ് ജനറൽ
ഹോസ്പിറ്റലിലെ എമർജൻസി റൂം.
തിങ്കളാഴ്ച
രാവിലെ സജീവമായിരിക്കും അവിടം
.
ഡോ. ലോറ പോട്ടർ എന്ന
ഫിസിഷ്യനാണ് അന്ന്
എമർജൻസി റൂമിൽ. സ്ട്രെക്ചറിൽ
ആംബുലൻസ് ജീവനക്കാർ
കൊണ്ടുവരുന്ന രോഗി ഡോ. എബൻ
അലക്സാണ്ടറായിരിക്കുമെന്ന
വിദൂരമായൊരു
ധാരണപോലുമുണ്ടായിരുന്നില്ല
ഡോ. ലോറയ്ക്ക്.
രോഗിയുടെ മുഖത്തേക്കു നോക്കിയ
ഡോ. ലോറ വിളിച്ചുകൂവി.
''ഇതു നമ്മുടെ ഡോക്ടർ എബൻ
അലക്സാണ്ടറാണ്.''
വാർത്ത
ആശുപത്രിയിലുടനീളം പ്രചരിക്കാൻ
വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം.
അതിപ്രഗത്ഭരായ ഡോക്ടർമാർ,
മികവുറ്റ നഴ്സിംഗ് സ്റ്റാഫ്.
അത്യാധുനീകസംവിധാനങ്ങൾ.
എങ്കിലും വൈദ്യശാസ്ത്രം
നിസഹായമായി നിൽക്കുന്ന ചില
നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു
നിമിഷമായിരുന്നു അപ്പോൾ
ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ.
പരിണിതപ്രജ്ഞമായ
അനേകം ഡോക്ടർമാരുടെ നടുവിൽ
വെള്ള വിരിയിൽ
നിശ്ചലം നീണ്ടുനിവർന്നു
കിടക്കുകയാണ് ഡോ. എബൻ
അലക്സാണ്ടർ. അതിപ്രഗത്ഭനായ
ന്യൂറോ സർജൻ.
ശ്വാസോഛ്വാസം മന്ദഗതിയിൽ.
വെന്റിലേറ്ററിലേക്കു നീക്കാൻ
മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു
സഹപ്രവർത്തകർ.
ശരീരം ആത്മാവിന്റെ കൂടാരം
മാത്രമാണെന്നു കരുതുന്നവരായി
ഒരാൾപോലുമുണ്ടായിരുന്നില്ല
അവർക്കിടയിൽ. ശരീരമെന്ന
യന്ത്രം എങ്ങനെ വീണ്ടും
പ്രവർത്തിപ്പിക്കാമെന്നു
മാത്രമായിരുന്നു അവരുടെ ചിന്ത.
എന്നാൽ, ആ
ശരീരത്തിനകത്തുനിന്നും ആത്മാവ്
യാത്രയാരംഭിച്ച
കാര്യം അറിഞ്ഞിരുന്നില്ല
സഹഡോക്ടർമാർ.
മരണത്തിന്റെ നിഴൽവീണ
താഴ്വരയിലൂടെ...
''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു
തടസമുണ്ടായിരുന്നില്ല.
ചെളിനിറഞ്ഞ ഒരു കുഴിയിൽ
മുങ്ങിത്താണിട്ടും കാണാൻ
കഴിയുന്നതുപോലെ.
ശ്വാസം മുട്ടിക്കുന്ന
ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ.
ഓർമയുണ്ട്. എന്നാൽ,
ഭൂതകാലത്തെക്കുറിച്ചൊന്നും
എനിക്കറിയില്ല.
ഞാനാരാണെന്നോ,
എന്താണെന്നോ അറിയില്ല''-
ഡോക്ടർ ആ അനുഭവങ്ങൾ
കുറിച്ചുവച്ചത് ഇങ്ങനെ.
ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ
ജീവിതംപോലെയായിരുന്നു അതെന്നു
ഡോക്ടർ ഓർമിക്കുന്നു; കാണാം,
ശ്വസിക്കാം, അറിയാം.
''ദൂരെയെവിടെനിന്നോ
അസ്വസ്ഥതപ്പെടുത്തുന്ന ചില
ശബ്ദകോലാഹലങ്ങൾ.
യാന്ത്രികമായ ചില
ഒച്ചയനക്കങ്ങൾ.
ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ
കൂട്ടിയിടിക്കുന്നതുപോലുള്ള
ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത.
''എത്ര
നാളായി ഞാനിവിടെയുണ്ടെന്ന്
എനിക്കറിയില്ല.
സമയം നിശ്ചലമായൊരിടത്തു
ചെന്നതുപോലെ. ഒരു
മനുഷ്യനേ ആയിരുന്നില്ല
അവിടെ ഞാൻ. മൃഗവുമായിരുന്നില്ല.
അതിനെല്ലാം താഴെയായി എന്തോ
ആയിരുന്നു ഞാൻ. കാലാതീതമായൊരു
ചുവന്ന കടലിനുള്ളിൽ പെട്ടുപോയ
ബോധത്തിന്റെ ചെറുതരി ആയിരുന്നു
ഞാൻ.''
''പിന്നെപ്പിന്നെ എനിക്കു
മനസിലായി. ഞാനീ 'ഭൂഗർഭ'
ലോകത്തിന്റെ ഭാഗമല്ല.
ഞാനിവിടെ
അകപ്പെട്ടുപോയിരിക്കുകയാണ്.
എന്നെ പൊതിഞ്ഞിരിക്കുന്ന
ജൈവവസ്തുവിൽ നിന്ന്
മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ
പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത്
ഓരിയിട്ടു കടന്നുപോയി.
ഇടയ്ക്കിടെ ചില അലർച്ചകൾ.
ചിലപ്പോൾ പേടിപ്പെടുത്തുന്ന
തരം മന്ത്രോച്ചാരണങ്ങൾ''
ഡോക്ടർ എഴുതുന്നു.
''ഞാൻ ആ
ലോകത്തുകൂടി കടന്നുപോവുകയാണ്.
വിചിത്ര
ശബ്ദങ്ങളും രൂപങ്ങളും മെല്ലെ
കുറഞ്ഞുവരികയാണ്. എനിക്ക്
ചുറ്റുമുള്ള തണുത്തുറഞ്ഞ
ലോകം മെല്ലെ അകന്നുപോവുന്നു.
ഇപ്പോൾ കാണുന്ന മുഖങ്ങൾ
അറപ്പുളവാക്കുന്നവയാണ്.
പുഴുക്കളെപ്പോലുള്ള രൂപങ്ങൾ
പിന്നിലേക്ക്
ഓടിപ്പോവുന്നതുപോലെ.
ചിലതെന്നെ സ്പർശിച്ചാണു
നീങ്ങുന്നത്. അവയുടെ വൃത്തികെട്ട
സാന്നിധ്യം എനിക്കറിയാം'' -
ഡോ. എബൻ
അലക്സാണ്ടറുടെ വിവരണം.
''പിന്നെ ഒരു തരം ഗന്ധം.
ചോരയും ചലവും കലർന്ന ഗന്ധം.
ശർദിയുടെ മനംപിരട്ടുന്ന മണം.
മരണത്തിന്റെ ഗന്ധം.
എനിക്കിവിടെ നിന്നു പുറത്തു
കടന്നേപറ്റൂ. പക്ഷേ, എങ്ങനെ?
എവിടേക്ക്?'' - ഡോക്ടർ എബൻ
തുറന്നെഴുതുകയാണ്.
ഈ ഭാഗം വായിച്ചപ്പോൾ ഓർമ
വന്നത് ജോബിന്റെ പുസ്തകത്തിൽ
നിന്നുള്ള ഒരു ഭാഗം,
ദൈവം ജോബിനോടു
ചോദിക്കുകയാണ്:
''മൃത്യുകവാടങ്ങൾ നിനക്കു
വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ
അന്ധകാരത്തിന്റെ വാതിലുകൾ
നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17).
മരണത്തിന്റെ കവാടമല്ലേ ഇത്?
അന്ധകാരത്തിന്റെ
ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
..
തലച്ചോറിലെ
അതിപ്രധാനമായൊരു ഭാഗമാണ്
കോർട്ടെക്സ്.
ചിന്തകളെയും വികാരങ്ങളെയും
നിയന്ത്രിക്കുന്ന ഭാഗമാണിത്.
തലച്ചോറിനെ കീറിമുറിച്ചു
ചികിത്സിച്ചിരുന്ന ഡോ. എബൻ
അലക്സാണ്ടറുടെ രോഗം ഒടുവിൽ
കണ്ടെത്തി സഹപ്രവർത്തകരായ
ഡോക്ടർമാർ.
തലച്ചോറിലെ കോർട്ടക്സ്
തിന്നൊടുക്കുകയാണ് മാരകമായ
ചില ബാക്ടീരിയകൾ. 'ഇ-കോളി'
എന്ന അത്യന്തം മാരകമായ
ബാക്ടീരിയകൾ
കീഴടക്കിയിരിക്കുകയാണ്
വിലയേറിയ ആ തലച്ചോറ്.
ഒരു കോടിയിൽ
ഒരാൾക്കുമാത്രം വരാവുന്ന
അത്യപൂർവ രോഗമാണിത്.
സാധാരണഗതിയിൽ
നവജാതശിശുക്കളിലാണ് ഈ
രോഗം ഉണ്ടാവുക- 'ഇ-
കോളി മെനെഞ്ചൈറ്റിസ്.'
അമേരിക്കയിലെ ന്യൂറോ സർജറി
വിദഗ്ധരെയപ്പാടെ
അമ്പരപ്പിച്ചിരിക്കുകയാണ്
ഡോ. എബൻ
അലക്സാണ്ടറുടെ രോഗം.
'കോമ'യിൽ നിന്ന് എബൻ
മടങ്ങിയെത്താനുള്ള സാധ്യത
അങ്ങേയറ്റം വിരളമാണെന്നു
പറയാതെ പറഞ്ഞു വിദഗ്ധർ.
ഇനി ഒരത്ഭുതത്തിനു
മാത്രമേ തന്റെ ഭർത്താവിനെ
രക്ഷിക്കാനാവൂ എന്നു
ഹോളിക്കും മനസിലായി.
പത്തുവയസുകാരനായ മകൻ ബോണ്ട്
മാത്രം ഡാഡി കണ്ണു
തുറക്കുന്നതും കാത്തിരിക്കുകയാണ്.
19 വയസുള്ള മകൻ എബൻ 'നാലാമൻ'
യൂണിവേഴ്സിറ്റി വിദ്യാർത്ഥി.
അനാഥനായിരുന്നു എബൻ.
നാലുമാസം പ്രായമുള്ളപ്പോൾ ഒരു
അനാഥാലയത്തിൽനിന്ന് ഒരു
ഡോക്ടറും ഭാര്യയും
ദത്തെടുക്കുകയായിരുന്നു അവനെ.
അവർ
അവനെ നന്നായി പഠിപ്പിച്ചു.
ഏറ്റവും മികച്ച
അവസരങ്ങളാണവന് ലഭിച്ചത്.
എങ്കിലും ഉള്ളിന്റെയുള്ളിലെ
അനാഥത്വത്തിന്റെ നൊമ്പരം
നിരന്തരമവനെ വേട്ടയാടിയിരുന്നു.
സഹപ്രവർത്തകന്റെ
അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ
സാക്ഷ്യം വഹിക്കുന്നതെന്ന്
സമാധാനിച്ചു ലിഞ്ച്ബർഗ്
ആശുപത്രിയിലെ സ്റ്റാഫ്.
എങ്കിലും ഏറ്റവും മികച്ച
പരിചരണങ്ങളൊരുക്കി അവർ.
നീതിപൂർവം ജീവിച്ച
ഒരാളായിരുന്നു ഭർത്താവെന്നു
ഹോളിക്കു നിശ്ചയം.
താനും മക്കളും ദേവാലയത്തിൽ
പോവുന്നതിനും
പ്രാർത്ഥിക്കുന്നതിനും എതിരല്ല.
ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ
പള്ളിയിലും പോയിരുന്നു അദ്ദേഹം.
എപ്പിസ്കോപ്പൽ
സഭാംഗമായിരുന്നു ഡോ. എബൻ
അലക്സാണ്ടർ.
ഒരു നാമമാത്ര
ക്രിസ്ത്യാനി എന്നുതന്നെ
വിശേഷിപ്പിക്കാനാണ്
ഡോക്ടർക്കിഷ്ടം. ബൈബിൾ
വായിക്കാനും പഠിക്കാനും
താൽപര്യമുണ്ടായിരുന്നില്ല;
സമയവും.
അഗാധമായ ശാസ്ത്രീയ
ജ്ഞാനമായിരുന്നു എബൻ
അലക്സാണ്ടറുടെ കൈമുതൽ.
മരണത്തോടെ സകലവും
അവസാനിക്കുന്നുവെന്നും ഉറച്ചു
വിശ്വസിച്ചിരുന്നു അദ്ദേഹം.
അഗാധത്തിൽനിന്നു ഞാൻ...
''ഇരുട്ടിൽ എന്തോ ഒന്നു
പ്രത്യക്ഷപ്പെട്ടു.
മെല്ലെ കറങ്ങുന്ന ഒന്ന്.
സ്വർണനിറത്തിലുള്ള
പ്രകാശരശ്മികൾ
പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്.
എനിക്ക് ചുറ്റുമുള്ള
അന്ധകാരം മെല്ലെ
നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ
ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള'
ഒരു ശബ്ദം. ജീവിതത്തിലിന്നോളം
കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു
ശബ്ദമായിരുന്നു അത്'' - ഡോക്ടർ
എഴുതുന്നു.

പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി
വന്നു. സ്വർണം വിതറിയതുപോലെ
വെളിച്ചത്തിന്റെ കണികകൾ.
പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ
ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ
സൂക്ഷിച്ചുനോക്കി. അതൊരു
വാതിലാണ്. കറങ്ങുന്ന
പ്രകാശത്തിനു പുറത്തല്ല
ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ
നിമിഷംതന്നെ ഞാൻ ഉയർന്നു
പൊങ്ങിത്തുടങ്ങി'' -
ഡോക്ടറുടെ സാക്ഷ്യം.
തികച്ചും വ്യത്യസ്തമായൊരു
ലോകത്തായിരുന്നു ഡോക്ടർ എബൻ
അപ്പോൾ. ഇംഗ്ലീഷിലെ സകല
വിശേഷണപദങ്ങൾകൊണ്ടും
വിവരിക്കാനാവാത്തവിധം
സുന്ദരമായൊരിടമായിരുന്നു
അതെന്നാണ് എബൻ
അലക്സാണ്ടറുടെ ഓർമ.
''താഴെ എനിക്ക് നന്നായി കാണാം.
ഒരു താഴ്വാരം. പച്ച പുതച്ച
കുന്നുകൾ, ജീവന്റെ തുടിപ്പുകൾ.
അതേ, അതു ഭൂമി തന്നെയാണ്;
എന്നാൽ അല്ല താനും.''
''ഞാൻ പറക്കുകയായിരുന്നു;
മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ
മുകളിലൂടെ.
അവിടെയവിടെയായി മനുഷ്യർ.
കളിക്കുകയും ചിരിക്കുകയും
ചെയ്യുന്ന കുട്ടികൾ.
ആനന്ദത്തിന്റെ മൂർത്ത തീരം.
അവരുടെ വസ്ത്രങ്ങൾ
ലളിതവും സുന്ദരവുമായിരുന്നു.
അവിശ്വസനീയമായൊരു
സ്വപ്നലോകം'' ; ഡോക്ടർ
എബന്റെ ഓർമകൾക്കുപോലുമുണ്ട്
ആർദ്രത.
എത്രനേരം ആകാശത്തു പറന്നുവെന്ന്
ഓർമയില്ല അദ്ദേഹത്തിന്.
സമയം ഇവിടെ തികച്ചും
വ്യത്യസ്തമാണെന്നാണ് ഡോക്ടർ
പറയുന്നത്.
''ആ യാത്രയ്ക്കിടയിൽ എനിക്കൊരു
കാര്യം മനസിലായി. ഞാൻ
ഒറ്റയ്ക്കല്ല,
മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട്
. എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...''
''കാവൽ മാലാഖമാരേ...''
അതൊരു പെൺകുട്ടിയായിരുന്നു.
അഗാധമായ നീലമിഴികളുള്ള ഒരു
സുന്ദരി.
തവിട്ടും സ്വർണവും കലർന്ന
നിറത്തിലുള്ള മുടിയിഴകൾ. അവളാണ്
ഡോ. എബൻ
അലക്സാണ്ടറെ സ്വർഗത്തിലേക്കു
നയിച്ചത്; പിന്നീട് ഭൂമിയിലേക്കും.
'ഉപാധികളില്ലാത്ത സ്നേഹം' ഈ
യാത്രകളിൽ താൻ
അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം
പറയുന്നത്. ഡോ. എബൻ
അലക്സാണ്ടറുടെ പുസ്തകം
അമേരിക്കയുടെ മാത്രമല്ല,
പടിഞ്ഞാറൻ
വിചാരലോകത്താകമാനം ഒരു
വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു;
ആത്മീയതയിലേക്ക്
ഓരോ ആത്മാവിനെയും നയിക്കുന്ന
ഒരു 'വിചാരവിപ്ലവം.'
മരണത്തോടെ എല്ലാം
അവസാനിക്കുന്നുവെന്നു പറയുന്ന
'ശരീരത്തിന്റെ തത്വശാസ്ത്രം'
പ്രസംഗിക്കുന്നവർക്കുള്ള
മറുപടിയാണ് ഈ പുസ്തകം.
മരണം ഒരു വാതിൽ
മാത്രമാണെന്നാണ് ഈ
പുസ്തകം നൽകുന്ന സന്ദേശം.
മൂർത്തമായ ഒന്നിൽനിന്ന്
അമൂർത്തമായ ഒന്നിലേക്കു
തുറക്കുന്ന ഒരു വാതിൽ മാത്രമാണ്
മരണം.

കടപ്പാട്----Jijo Kalarikkal