പെന്തകോസ്ത് സ്നാനത്തിലെ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍
- 3.55 / 5 5പെന്തകോസ്ത് മതപ്രവേശന കര്‍മത്തെക്കുറിച്ച് ഞങ്ങള്‍ പഠിച്ചപ്പോള്‍ ആണ് ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത്. സ്നാനം എന്നാ പേരില്‍ നടത്തുന്ന പെന്തക്സോത് മതപ്രവേശന കര്‍മം യഥാര്‍ത്ഥത്തില്‍ എന്താണ്? എങ്ങനെയാണ് അത് ബൈബിളിനു എതിരായി മാറുന്നത്?
പെന്തകൊസ്തു സ്നാനം ശാപത്തിന് മുഖാന്തിരം!
യഹൂദ പാരമ്പര്യവും ബൈബിളും അനുസരിച്ച് “വലത്” (Right) എന്നത് ദൈവീകത, നന്മ, അനുഗ്രഹം എന്നതിന്റെ അടയാളവും “ഇടതു” (left) എന്നത് പൈശാചികത, ശാപം എന്നതിന്റെ അടയാളവും ആണ്. ധാരാളം ബൈബിള്‍ വാക്യങ്ങളും ഇതിനു ഉപോത്ബാലകമായിട്ടുണ്ട്. ഉദാ: യാക്കോബ് എഫ്രയീമിനെ വലങ്കൈ വച്ച് അനുഗ്രഹിക്കുന്നു (ഉല്‍പ്പത്തി 28:18). യോഹന്നാനെ വലങ്കൈ വച്ചാണ് ക്രിസ്തു സ്വീകരിക്കുന്നതും ആശ്വസിപ്പിക്കുന്നതും.(വെളി 1:17). ഇതുപോലെ ധാരാളം വാക്യങ്ങള്‍ (പുറ 15:6; ലേവ്യ 14:17; സങ്കീ 16:8; 48:10; മത്താ 25:33)
ഈ ഒരു പാരമ്പര്യത്തെ മുന്‍നിര്‍ത്തി അപ്പോസ്തോലിക സഭകളില്‍ ആദിമ കാലഘട്ടം മുതലേ ക്രിസ്തീയ സ്നാനം നല്‍കുമ്പോള്‍ പുരോഹിതന്‍ തന്റെ വലതുകൈ സ്നാനാര്‍ഥിയുടെ തലയില്‍ വച്ച് ക്രിസ്ത്യാനിയായും ക്രിസ്തുവിന്റെ സഹോദരനായും സഭയുടെ പുത്രി/ പുത്രനായും സ്വീകരിക്കുന്നു. ഇങ്ങനെ വലതു കൈ വക്കുന്നത് വഴി ദൈവാത്മാവ് സനാനാര്‍ഥിയുടെ ഉള്ളില്‍ വരുന്നു. സഭയുടെ കൈവെപ്പ് വിശ്വാസിക്ക് ലഭിക്കുന്നു.
പെന്തകോസ്ത് സ്നാനം സാത്താന്യം!!
മിക്ക പെന്തകോസ്ത് സ്നാനങ്ങളിലും പാസ്റ്റര്‍ മുക്കുന്ന ആളെ പുറകോട്ടു മറിക്കും. പുറകോട്ടു മറിഞ്ഞു വീഴുനതുമായി ബന്ധപെട്ടു വിശുദ്ധ വേദത്തില്‍ ഉള്ള ഒട്ടു മിക്ക എല്ലാ ഭാഗങ്ങളും ദൈവത്തിന്റെ ശാപവുമായോ, അല്ലെങ്കില്‍ ശിക്ഷയോടോ അനുബന്ധിച്ച് ഉള്ളതാണ്.
“ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ മലര്‍ന്നു വീഴും.” (ഉത്പ 49:17)
“ആകയാല്‍ അവര്‍ ചെന്നു പിറകോട്ടുവീണു തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവര്‍ക്കു “ചട്ടത്തിന്മേല്‍ ചട്ടം, ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം, സൂത്രത്തിന്മേല്‍ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.” (യെശ 28:13)
“യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍
ഉത്തരം പറഞ്ഞപ്പോള്‍: അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍പിന്‍വാങ്ങി നിലത്തുവീണു.” (യോഹ 18:4-6).
“അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; ” (1 ശമു 4:18)
“അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.” (അപ്പൊ 9:4)
പെന്തകൊസ്തില്‍ ചേരുമ്പോള്‍ തന്നെയുള്ള ഈ പുറകോട്ടുള്ള മറിക്കല്‍ എന്തിനെ സൂചിപ്പിക്കുന്നു ? ചിന്തിക്കുക ……
പെന്തകോസ്ത് സ്നാനത്തില്‍ ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു!!!
ബൈബിള്‍ പറയുന്നു : “അല്ല, യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?” (റോമര്‍ 6:3). അതിനര്‍ത്ഥം ഒരു ക്രിസ്ത്യാനി സ്നാനം എല്ക്കുന്നത് വഴി ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെടുകയും മരിക്കുകയും ചെയ്യുകയാണ്. പിന്നീട് പുതിയജീവനിലെക്കും നിത്യതയിലെക്കും ഉഥാനം ചെയ്യുന്നു. “കര്‍ത്താവു ഒരുവന്‍, വിശ്വാസം ഒന്നു, സ്നാനം ഒന്നു….” (എഫെ 4 : 5) “പാപമോചനത്തിന് മാമോദീസാ ഒരിക്കല്‍ മാത്രമാകുന്നു” എന്നുള്ളതാണ് ആദിമ പിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചത്. മാമോദീസ ഏറ്റ ഒരു ക്രിസ്ത്യാനി വീണ്ടും പെന്തകോസ്ത് സ്നാനം സ്വീകരിക്കുമ്പോള്‍ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നു! യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായ്ക്കും വിധിച്ച പീലാത്തോസിനും ക്രൂശിച്ച പടയാളികള്‍ക്കും പരിഹസിച്ച പുരോഹിതന്മാര്‍ക്കും അയാള്‍ തുല്യനായി തീരുന്നു.
ഉപസംഹാരം
പെന്തകോസ്ത് സ്നാനം ശാപം ഉളവാക്കുന്ന സാതാന്യ കര്‍മം ആണെന്ന് നാം കണ്ടു. ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്ന കര്‍മം ആണ് പെന്തകോസ്ത് സ്നാനത്തില്‍ നടക്കുന്നത്. പെന്തകോസ്ത് വിശ്വാസികള്‍ എത്രയും വേഗം സത്യവിശ്വാസതിലേക്ക് തിരിച്ചു വരുക. ചെയ്ത പാപങ്ങള്‍ പശ്ചാത്തപിച്ചു ഏറ്റു പറയുക. ക്രിസ്തുവിന്റ തിരുശരീര രക്തങ്ങള്‍ അനുഭവിച്ചു നിത്യരക്ഷയിലേക്ക് വളരുക. ഇതാകുന്നു സുപ്രസാദ കാലം. ഇനി ഒരു അവസരം നിങ്ങള്ക്ക് ലഭിചില്ലെങ്കിലോ ???
RSS Feed
Twitter
2:42 AM
Unknown
Posted in
0 comments:
Post a Comment