Wednesday, January 22, 2014

വിശുദ്ധരെ ബഹുമാനിക്കുക എന്നത് അപോസ്തോലിക സഭകള്‍ക്ക് മാത്രം പകര്‍ന്നു കിട്ടിയ ഒരു പുണ്യം ആണ് ,വിശുദ്ധരുടെ മധ്യസ്ഥത സത്യാ സഭകള്‍ക്ക് ഒരു അമുല്യ ഭാഗ്യം തന്നെ എന്നാല്‍ അത് ശാപമായി തീരുന്നത് എങ്ങനെ ആണ് ?? കാത്തോലിക്ക സഭയില്‍ വ്യാപകമായി രൂപങ്ങള്‍ പ്രതിഷ്ടിക്കുന്നു കാത്തോലിക്ക സഭയും ഓര്‍ത്തഡോക്‍സ്‌ സഭകളെയും വേര്‍തിരിക്കുമ്പോള്‍ ഓര്‍ത്തഡോക്‍സ്‌ സഭകളില്‍ കാണുന്ന വലിയ മഹിമ രൂപങ്ങള്‍ ഇല്ല എന്നത് തന്നെ .രൂപങ്ങള്‍ ഭവനങ്ങളിലും പള്ളികളിയും വെക്കുന്നതിനു തെറ്റില്ല എന്നാല്‍ അവ ദൈവത്തെ കാള്‍ ഉപരി ആയിട്ട് ആരാധിക്കാന്‍ തുടങ്ങുപോള്‍ ആണ് പ്രശ്നം തുടങ്ങുന്നത് ..എല്ലാ അപോസ്തോലിക സഭകളിലും വിശുദ്ധരയോ ശുധിമതികലെയോ ദൈവത്തെ കാള്‍ മുകളില്‍ കണ്ടാല്‍ അവ വിഗ്രഹങ്ങള്‍ ആയി മാറും ,വിഗ്രഹങ്ങളെ ദൈവം തകര്‍ത്തു കളയും ..വിഗ്രഹ ആരാധനയ്ക്ക് എതിരെ ദൈവം ഒരുപാടു മുന്നറിയിപ്പ് ബൈബിളില്‍ ഉടനീളം തരുന്നുണ്ട് എന്നാല്‍ ഇന്നു നടക്കുന്നത് എന്താണ് ?? വിശുദ്ധരുടേയും മറ്റും രൂപങ്ങള്‍ ശ്രിഷ്ടിച്ചു അവയ്ക്ക് മുന്‍പില്‍ കുമ്പിട്ടു നിന്ന് കണ്ണുനീര്‍ പൊഴിച്ച് പ്രാര്‍ത്ഥിക്കുന്നതും ഞങ്ങളെ രക്ഷിക്കണേ എന്ന് അലമുറ ഇട്ടു കരയുന്നതും ,അവയെ നോട്ടുമാല കൊണ്ട് പൂജിക്കുന്നതും ,പള്ളികള്‍ക്ക് ചുറ്റും പ്രദിക്ഷണം നടത്തുന്നതും എല്ലാം ശാപമായി തീരും ,കാരണം നിന്‍റെ ദൈവമായ കര്‍ത്താവിനു സ്ഥാനം കൊടുകാതെ വിശുദ്ധരുടെ പുറകെ മാത്രം പോയാല്‍ നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും ,മത നേതകള്‍ക്ക് ഇതെല്ലാം അറിയാമെങ്കിലും അവര്‍ എല്ലാം നിശബ്തം ആയി ഇരിക്കുകയാണ് സത്യത്തില്‍ അവരില്‍ സാത്താന്‍ കടന്നു കൂടിയിരിക്കുകയാണ് . വിശുദ്ധന്മാരോടും ശുദ്ധിമതികളോടും എങ്ങനെ ആണ് പ്രാര്‍ത്ഥിക്കുന്നത്‌ ??? 1.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കണേ 2.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണേ ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ വിശുദ്ധന്മാരോടും ശുദ്ധിമതികളോടും പറയാവു ..രക്ഷിക്കുന്നതും അനുഗ്രഹവും എല്ലാം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌ നല്‍കുന്നത് , "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്"(നിയമം:5;8.9) പ്രതിമകളും രൂപങ്ങളും ആരാധനയുടെ തലത്തിലേക്ക് വഴിമാറുമ്പോള്‍ മാത്രമാണ് അവ വിഗ്രഹങ്ങളായി മാറുന്നത്! പള്ളികളിലും നമ്മുടെ ഭവനങ്ങളിലും സ്ഥാപിച്ചിട്ടുള്ള രൂപങ്ങളും പ്രതിമകളും ആരാധനയുടെ തലങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അപകടം സമീപത്താണെന്നു തിരിച്ചറിയണം! വിശുദ്ധരെ ബഹുമാനിക്കുകയും അവരോടു മാദ്ധ്യസ്ഥം തേടുകയും ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവരൊക്കെ വിഗ്രഹങ്ങളായി മാറുന്നതും കാണാന്‍ കഴിയുന്നുണ്ട്. ഭൌതീകമായ ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം പാപങ്ങള്‍ക്കുനേരെ അധികാരികള്‍ മൗനംപാലിക്കുന്നത് ഗുരുതരമായ വീഴ്ചയായി കാണാതിരിക്കാനും കഴിയില്ല! "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി:21;8). നമ്മുടെ ജീവിതത്തില്‍ കര്‍ത്താവു നല്‍കിയിട്ടുള്ളവയാണെങ്കിലും അവയില്‍ ഒന്നുപോലും ദൈവത്തിനു മുകളിലോ അവിടുത്തോട്‌ സമമായോ സ്ഥാനം പിടിക്കാന്‍ ഇടയാകരുത്! മാതാപിതാക്കളോ മക്കളോ മറ്റാരുതന്നെയായിരുന്നാലും ഈ വിധത്തില്‍ വിഗ്രഹങ്ങളായി മാറാം! കര്‍ത്താവിന്‍റെ വചനം ഇങ്ങനെയാണ് പറയുന്നത്: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല"(മത്താ:10;37). ദൈവം നിശ്ചയിച്ച മാതാപിതാക്കളുടെ സന്തതികളായിട്ടാണ് നാം ഓരോരുത്തരും ജനിച്ചത്. അതിനാല്‍, മാതാപിതാക്കളെ നമുക്ക് നല്‍കിയത് ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഈ മാതാപിതാക്കളെ മക്കള്‍ ബഹുമാനിക്കണമെന്ന് കല്പനയിലൂടെ അവിടുന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വാഗ്ദാനത്തോടുകൂടിയ കല്പനയും ഇതുമാത്രമാണ്. "നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതു പോലെ നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ:20;16). "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ:20;1-5). വിഗ്രഹങ്ങളില്‍നിന്നും വിഗ്രഹാര്‍പ്പിതമായ എല്ലാറ്റില്‍നിന്നും അകന്നുനിന്ന് സത്യദൈവത്തെ പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ ശക്തിയോടുംകൂടെ ആരാധിക്കാം! വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സകലത്തില്‍നിന്നും ജാഗ്രതയോടെ അകന്നു നില്‍ക്കണം. അത്തരം ആചാര രീതികളില്‍നിന്നും ജീവിതചര്യകളില്‍നിന്നും ദൈവമക്കള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടട്ടെ! പറുദീസായിലെ പ്രലോഭനവുമായി സാത്താന്‍ ഇന്നും ഭൂമിയില്‍ തുടരുന്നു. ഫലം നിറഞ്ഞുനില്‍ക്കുന്ന അനേകം വൃക്ഷങ്ങള്‍ ഉണ്ടായിട്ടും, ദൈവം അരുതെന്നു കല്പിച്ചതിനെ സ്വീകരിക്കാന്‍ മനുഷ്യനെ അവന്‍ പ്രേരിപ്പിക്കുകയാണ്. 'ദൈവം വെറുക്കുന്നവയെ നമുക്കും വെറുക്കാം! ശുദ്ധമെന്നു കര്‍ത്താവു പറഞ്ഞത് ശുദ്ധവും, അശുദ്ധമെന്ന് പറഞ്ഞവ അശുദ്ധവുമായിരിക്കട്ടെ!' ഒരിക്കല്‍ കുടി ******************** വിശുദ്ധന്മാരോടും ശുദ്ധിമതികളോടും എങ്ങനെ ആണ് പ്രാര്‍ത്ഥിക്കുന്നത്‌ ??? 1.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കണേ 2.ഞങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കണേ ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ വിശുദ്ധന്മാരോടും ശുദ്ധിമതികളോടും പറയാവു ..രക്ഷിക്കുന്നതും അനുഗ്രഹവും എല്ലാം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌ നല്‍കുന്നത് , ഇങ്ങനെ ആണ് നിങ്ങളുടെ പ്രാര്‍ത്ഥന എങ്കില്‍ നിങ്ങള്‍ ഏതു വിശുധനോടാ പ്രതിക്കുന്നത് ആ വിശുദ്ധന്‍ കര്‍ത്താവിന്‍റെ പറുദീസയില്‍ ഇരുന്നു സന്തോഷിക്കും നിങ്ങള്ക്ക് വേണ്ടി സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കും നിങ്ങടെ പ്രാര്‍ത്ഥന ഇതുപോലെ അല്ലെങ്കില്‍ വന്‍ ശാപം ആയിരിക്കും ലഭിക്കുക .. എല്ലാ ശുദ്ധിമതികളും പരിശുധന്മാര് ആയുള്ളവരെ ഞങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കണേ




കടപ്പാട്-----Anoop Kurian



0 comments:

Post a Comment