Wednesday, January 22, 2014


ഈസ്റ്റര്‍ തീയതിയുടെ ഗണനം 

എല്ലാ സഭകളും നീസാന്‍ മാസം 14-ന് (Paschal full moon) ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാള്‍ ആയി ആചരിക്കണമെന്ന് ക്രി.വ 325-ല്‍ കൂടിയ നിഖ്യാ സുന്നഹദോസില്‍ തീരുമാനമായി. മധ്യപൂര്‍വ ദേശത്തെ വസന്തകാലത്ത്, മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നീസാന്‍ മാസം വരുന്നത്. Vernal Equinox ആയ മാര്‍ച്ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന്‍ (Paschal full moon) ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഈ ഒരു ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ഈസ്റ്റര്‍ ഞായറിന് മുന്‍പ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവര്‍ പെസഹാ ആഘോഷിക്കുന്നത്.
എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ (കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം കാരണം) ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടറിലെ ഏപ്രില്‍ 4 മുതല്‍ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്.  നീസാന്‍ മാസം 14 ആം തീയതി വരുന്ന ഞായറാഴ്ച അവര്‍ക്ക് ജൂലിയന്‍ കലണ്ടറില്‍ ഇപ്പറഞ്ഞ ദിവസങ്ങളില്‍ ആണ് വരുന്നത്. കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ലോകത്തിലെ ഏകദേശം 20 കോടി ക്രൈസ്തവര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നത്. എന്നാല്‍ 2014 -ല്‍ രണ്ടു കലണ്ടര്‍ പിന്തുടരുന്നവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കും.
ചെറിയ ഒരു കാര്യം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. നീസാന്‍ മാസം 14 യഥാര്‍ത്ഥ പൌര്‍ണമി (പൂര്‍ണ ചന്ദ്രന്‍ – astronomical full moon) ആകണം എന്നില്ല. Astronomical full moon ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാന്‍ 14 നെ ‘പെസഹാ പൌര്‍ണമി’ (paschal full moon) എന്ന് വിളിക്കുന്നു. അതുപോലെ തന്നെ, വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസം ആണ് യഥാര്‍ത്ഥ vernal equinox. അന്നേ ദിവസം പകലും രാത്രിയും തുല്യമായിരിക്കും. ഈ ദിവസം ആണ് കേരളത്തില്‍ വിഷു ആഘോഷിക്കുക. മാര്‍ച്ച്‌ 21 യഥാര്‍ത്ഥ vernal equinox ആകണം എന്നുമില്ല. ഓരോ വര്‍ഷത്തിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റം വന്നേക്കാം. അതുകൊണ്ട് യഥാര്‍ത്ഥ astronomical vernal equinox ല്‍ നിന്ന് മാര്‍ച്ച്‌ 21 നെ തിരിച്ചറിയാന്‍ ecclesiastical vernal equinox എന്ന് വിളിക്കാറുണ്ട്.

ചുരുക്കത്തില്‍

സഭയുടെ പ്രധാന പെരുന്നാളായ ഈസ്റ്ററിന്റെ തീയതി എങ്ങനെയാണ് ഗണിക്കുന്നത് എന്നാണു നാം കണ്ടത്. സഭകള്‍ തമ്മില്‍ അഭിപ്രായ വത്യാസങ്ങളും വീക്ഷണങ്ങള്‍ തമ്മില്‍ നാമമാത്ര വത്യാസങ്ങള്‍ ഉണ്ടായിരുന്നപ്പോഴും സഭാപിതാക്കന്മാര്‍ എത്രത്തോളം സ്നേഹത്തോടെയും സഹിഷ്ണുതയോടെയും പെരുമാറി എന്നത് പോളിക്കാര്‍പ്പോസ് – അനിസെറ്റസ് ബന്ധത്തില്‍ നിന്ന് മനസ്സിലാക്കാം.  തന്നെയുമല്ല, ഈസ്റ്റര്‍ എന്നാല്‍ ഏതോ പാഗന്‍ ദൈവത്തിന്റെ ഉത്സവം ആയിരുന്നു എന്ന രീതിയിലുള്ള നുണപ്രചരണങ്ങള്‍ അടുത്തകാലത്തായി നവീന സഭകല്‍ അഴിച്ചു വിടുന്നത് ശുദ്ധ അസംബന്ധം ആണ് എന്ന് മുകളില്‍ നല്‍കിയിട്ടുള്ള വിശദീകരത്തില്‍ നിന്നും പ്രിയ വായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. അത് കൊണ്ട് ഇനിയും ഇത്തരം കുപ്രചരണങ്ങളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അതിന്  മറുപടി കൊടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!
കടപ്പാട്---carmelapologetics

0 comments:

Post a Comment