Monday, July 15, 2013

വിശ്വാസപ്രമാണം


ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലായ ഒരു ഭാഗം ആണ് വിശ്വാസപ്രമാണം, ബൈബിള്‍ കാനോനീകരണത്തിനും വളരെ മുന്‍പേ നിഖ്യായില്‍ (Council of Nicea – AD 325)  വച്ചു തുടക്കമിടുകയും കുസ്തന്തീനോപ്പൊലിസില്‍വച്ച് (Council of Constantinople AD 381) പൂര്‍ത്തീകരിക്കുകയും ചെയ്ത ഒന്നാണ് വിശ്വാസപ്രമാണം. എങ്കിലും നിഖ്യ സുന്നഹദോസു മുതല്‍ ഇത് ഉപയോഗിക്കപെടുന്നു. നിഖ്യ സുന്നഹദോസില്‍ വച്ച് പിതാക്കന്മാര്‍ ഇത് ഏറ്റു ചൊല്ലി.  സാധാരണയായി ഇതിനു നിഖ്യാ വിശ്വാസപ്രമാണം (Nicene Creed) എന്നും പേരുണ്ട്.     ഓരോ കാലത്തിലും സഭയില്‍ ഓരോ വേദവിപരീതങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടായ അറിയോസിന്‍റെ വേദവിപരീതത്തിനു എതിരായി ക്രോഡീകരിക്കപ്പെട്ട ഈ വിശ്വാസപ്രമാണം നെസ്തോറിയന്‍ വേദവിപരീതത്തെയും തള്ളിക്കളയുന്നൂ. പരിശുദ്ധ ത്രിത്വത്തോടും സഭയോടും ഉള്ള ക്രിസ്തീയ വിധേയത്വവും വിശ്വാസവും തുറന്നു കാണിക്കുന്ന ഒന്നാണ് ഈ വിശ്വാസപ്രമാണം. പാപമോചനത്തിന് മാമോദീസ ഒന്നുമാത്രം ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വരുവാനുള്ള ലോകത്തിന്‍റെ പ്രത്യാശയില്‍ ഇത് അവസാനിക്കുന്നു. അപ്പോസ്തോലിക സഭകള്‍ എല്ലാം ഈ വിശ്വാസപ്രമാണം ഉപയോഗിക്കുകയും ആരാധനകളില്‍ വിശ്വാസികള്‍ ഏറ്റു പറയുകയും ചെയ്യുന്നു. ഈ വിശ്വാസപ്രമാണത്തിന്റെ ബൈബിള്‍ ബന്ധത്തെക്കുറിച്ച് തെളിവുകള്‍ നല്‍കുകയാണ് ഈ ലേഖനത്തില്‍. ബൈബിള്‍ പൂര്‍ണ്ണ രൂപത്തില്‍ ഇല്ലായിരുന്നു എങ്കിലും ആദിമ സഭ വിശ്വാസത്തില്‍ എത്ര അചഞ്ചലമായി നിന്നിരുന്നു എന്ന് ഈ വിശ്വാസപ്രമാണം തെളിവ് നല്‍കുന്നു.

പിതാവ്

സര്‍വശക്തിയുള്ള  (പുറപ്പാട് 6: 3)  പിതാവായി (മത്തായി 6:9) ആകാശത്തിന്‍റെയും ഭൂമിയുടെയും (ഉല്പത്തി 1: 1), കാണപ്പെടുന്നവയും കാണപ്പെടാത്തവയും ആയ സകലത്തിന്‍റെയും സ്രഷ്ടാവായ(കൊലോസ്സിയര്‍ 1: 15-16)  സത്യ ഏക ദൈവത്തില്‍ (ആവര്‍ത്തനം 6: 4, എഫെസ്യര്‍ 4: 6)  ഞങ്ങള്‍ വിശ്വസിക്കുന്നു (റോമര്‍10: 8-10; 1 യോഹന്നാന്‍ 4: 15).

പുത്രന്‍

ദൈവത്തിന്‍റെ ഏക പുത്രനും (മത്തായി 3:17,14:33,16:16; യോഹന്നാന്‍ 3:16,1:18)  സർവ്വലോകങ്ങള്‍കും മുന്‍പേ (യോഹന്നാന്‍ 1:1; കൊലോസ്യര്‍ 1:17; 1 യോഹന്നാന്‍ 1:1)  പിതാവില്‍ നിന്ന് ജനിച്ചവനും (എബ്രായര്‍ 1:5) പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യ ദൈവത്തില്‍ നിന്നുള്ള സത്യ ദൈവവും (യോഹന്നാന്‍ 1:1,8:12,17:1-5; എബ്രായര്‍ 1:5; സങ്കീര്‍ത്തനം 27:1; മത്തായി 17:2,5 )  ജനിച്ചവനും (യോഹന്നാന്‍ 1:18) സൃഷ്ടി അല്ലാത്തവനും (മീഖാ 5:2, യോഹന്നാന്‍ 1:18, 17:5) സാരാംശത്തില്‍ പിതാവിനോട് സമത്വമുള്ളവനും (യോഹന്നാന്‍ 10:30, 14:9) സകലവും താന്‍ മുഖാന്തിരമായി നിർമ്മിച്ചവനും (1 കൊരിന്ത്യര്‍ 8:6; കൊലോസ്യര്‍ 1:16 ;എബ്രായര്‍ 1:2)  മനുഷ്യരായ ഞങ്ങള്‍കും(മത്തായി 20:28, യോഹന്നാന്‍ 10:10)  ഞങ്ങളുടെ രക്ഷക്കും വേണ്ടി(മത്തായി 1:21; ലുക്കോസ് 19:10; 1തിമോത്തിയോസ് 2:4) തിരുമനസ്സായ പ്രകാരം സ്വർഗ്ഗത്തില്‍ നിന്നിറങ്ങി (യോഹന്നാന്‍ 6:33,35 ;റോമര്‍ 10:6; എഫെസ്യര്‍ 4:10)  വിശുദ്ധ റൂഹായാല്‍ (മത്തായി 1:18) ദൈവമാതാവായ (Theotokos) വിശുദ്ധ കന്യകമറിയാമിൽ നിന്നും(ലുക്കോസ് 1:34-35)  ശരീരിയായി തീര്‍ന്നു (കൊലോസ്യര്‍ 2:9) മനുഷ്യനായി (യോഹന്നാന്‍ 1:14) പൊന്തിയോസ് പിലാത്തോസിന്‍റെ ദിവസങ്ങളില്‍   (മത്തായി 27:2,26; മര്‍ക്കോസ്15:9-15; ലൂക്കോസ് 23:13-25; യോഹന്നാന്‍19:13-16; 1 തിമോത്തിയോസ് 6:13)  ഞങ്ങള്‍ക്കുവേണ്ടി (റോമര്‍ 5:8; 2 കൊരിന്ത്യര്‍ 5:15)  കുരിശില്‍ തറയ്ക്കപ്പെട്ടു (മത്തായി 20:19; യോഹന്നാന്‍ 19:18;മര്‍ക്കോസ് 15:25 ; റോമര്‍ 5:6,8; 2 കൊരിന്ത്യര്‍ 13:4) കഷ്ടം അനുഭവിച്ചു (മര്‍ക്കോസ്8:31;1പത്രോസ് 2:21; എബ്രായര്‍ 2:10)മരിച്ചു അടക്കപ്പെട്ടു (ലൂക്കോസ്23:53 ;മര്‍ക്കോസ് 15:46; 1 കൊരിന്ത്യര്‍ 15:4)  തിരുമനസ്സായ പ്രകാരം (സങ്കീര്‍ത്തനം 16:10; ലുക്കോസ് 24:25-27; 1 കൊരിന്ത്യര്‍ 15:4)  മൂന്നാം ദിവസം (മത്തായി 27:63, 28:1; 1 കൊരിന്ത്യര്‍ 15:4)  ഉയിര്‍ത്തെഴുന്നേറ്റു (മര്‍ക്കോസ് 16:6; 2 തിമോത്തിയോസ് 2:8)  സ്വര്‍ഗത്തിലേക്ക് (മര്‍ക്കോസ്  16:19; അപ്പോ. പ്രവര്‍ത്തികള്‍ 1:11)  കരേറി (ലുക്കോസ്  24:51; അപ്പൊ. പ്രവര്‍ത്തികള്‍ 1:9) തന്‍റെ  പിതാവിന്‍റെ വലതുഭാഗത്തു ഇരിക്കുന്നവനും(മര്‍ക്കോസ്16:19; സങ്കീര്‍ത്തനം110:1; മത്തായി 26:64; അപ്പോ. പ്രവര്‍ത്തികള്‍ 7:56; എബ്രായര്‍1:3) ജീവനുള്ളവരേയും മരിച്ചവരെയും (1 പത്രോസ് 4:5; അപ്പോ. പ്രവര്‍ത്തികള്‍ 10:42)  വിധിപ്പാന്‍ (മത്തായി  25:3; അപ്പോ. പ്രവര്‍ത്തികള്‍ 17:31) തന്‍റെ വലിയ മഹത്വത്തോടെ(മത്തായി  16:27, 24:30, 25:31, 26:64; മര്‍ക്കോസ് 8:38; കൊലൊസ്സ്യര്‍  3:4)  ഇനിയും വരുവാനിരിക്കുന്നവനും (യോഹന്നാന്‍  14:3; 1 തെസ്സലോനിക്കര്‍ 4:16)  തന്‍റെ  രാജ്യത്തിന് (യോഹന്നാന്‍  18:36; 2 തിമോത്തിയോസ് 4:1, 18)  അവസാനമില്ലാത്തവനുമായ (ലുക്കോസ്  1:33; വെളിപാട്‌ 11:15; സങ്കീര്‍ത്തനം 145:13)  യേശുമശിഹാ ആയ (അപ്പൊ. പ്രവര്‍ത്തികള്‍ 10:36, 11:17; റോമര്‍ 1:7, 5:1; 1 കൊരിന്ത്യര്‍ 1:2, 8:9; ഗലാത്യര്‍ 1:3, 6:14; എഫെസ്യര്‍ 1:2, 3:11; ഫിലിപ്യര്‍ 1:2, 3:20; കൊലോസ്യര്‍ 1:3, 2:6; 1 തെസ്സലോനിക്യര്‍ 1:1, 5:9; 2 തെസ്സലോനിക്യര്‍ 1:1, 2:14; 1 തിമോത്തിയോസ് 6:3,14; 2 തിമോത്തിയോസ് 1:2; ഫിലമോന്‍ 1:3,25 എബ്രായര്‍ 13:20; യാക്കോബ് 1:1, 2:1; 1 പത്രോസ് 1:3, 3:15; 2 പത്രോസ് 1:8,14; യൂദാ 17,21; വെളിപാട്‌ 22:20-21)  ഏക കർത്താവിലും(എഫെസ്യര്‍ 4:5)  ഞങ്ങള്‍ വിശ്വസിക്കുന്നു.

പരിശുദ്ധ റൂഹാ

സകലത്തെയും ജീവിപ്പിക്കുന്ന (യോഹന്നാന്‍ 6:63.14:26; റോമര്‍ 7:6, 8:2; 2 കൊരിന്ത്യര്‍ 3:6 ; ഉല്പത്തി1:2 )  കര്‍ത്താവും (2 കൊരിന്ത്യര്‍ 3:17) പിതാവില്‍ നിന്ന് പുറപ്പെട്ടു (യോഹന്നാന്‍  14:16-17; യോഹന്നാന്‍ 15:26; റോമര്‍ 8:9; ഗലാത്യര് 4:6) പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെടുന്നവനും (മത്തായി 3:16,17; ലുക്കോസ് 4:8; യോഹന്നാന്‍ 4:24)  സ്തുതിക്കപ്പെടുന്നവനും (യോഹന്നാന്‍  4:24; 1 തിമോത്തി 1:17) നിബിയന്മാരും (Prophets) ശ്ലീഹന്മാരും (Apostles) മുഖാന്തരം സംസാരിച്ചവനുമായ (1ശമുവേല്‍19:20 ; യെഹസ്കിയേല്‍11:5 ; 1 പത്രോസ് 1:10-11; 2 പത്രോസ് 1:21; 1തെസ്സലൊനീക്യര്‍1: 5,6) ജീവനും വിശുധിയുമുള്ള ഏക റൂഹായിലും (മത്തായി 28:19 ; യോഹന്നാന്‍14:26 ; അപ്പോ. പ്രവര്‍ത്തികള്‍ 13:2)

വി. സഭ

 കാതോലികവും (Universal) (മത്തായി16:18;1 കൊരിന്ത്യര്‍ 1:2) ശ്ലൈഹീകവുമായ (Apostolic) (അപ്പോസ്തോലപ്രവര്‍ത്തികള്‍ 2:42; എഫെസ്യര്‍ 2:20; വെളിപാട്‌ 21:14)  ഏക (1 കൊരിന്ത്യര്‍ 10:16-17, 12:12-13)  വിശുദ്ധ (1 പത്രോസ് 2:9; എഫെസ്യര്‍ 3:16-17, 5:27)  സഭയിലും(അപ്പോ. പ്രവര്‍ത്തികള്‍ 20:28; എഫെസ്യര്‍ 1:22-23; കൊലോസ്യര്‍  1:24, എബ്രായര്‍ 12:23; 1 പത്രോസ് 2:5,9)  ഞങ്ങള്‍ വിശ്വസിക്കുന്നു.

വി. മാമോദീസയും പ്രത്യാശയും

പാപമോചനത്തിന് (അപ്പോ. പ്രവര്‍ത്തികള്‍ 2:38; തീത്തോസ് 3:5; 1 പത്രോസ് 3:21)  മാമോദീസ ഒരിക്കല്‍ മാത്രമാകുന്നു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞു (യോഹന്നാന്‍  3:5; റോമര്‍ 6:3; എഫെസ്യര്‍ 4:5) മരിച്ചുപോയവരുടെ ഉയിര്‍പ്പിനും (യോഹന്നാന്‍11:24; 1തെസ്സലോനിക്യര്‍ 4:16; 1 കൊരിന്ത്യര്‍ 15:12-13,16,52)  വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി (മര്‍ക്കോസ്10:30; കൊരിന്ത്യര്‍ 15:54-57; വെളിപാട്‌ 22:5) ഞങ്ങള്‍ നോക്കിപ്പാർക്കുന്നു (സങ്കീര്‍ത്തനം 41:13; 2 കൊരിന്ത്യര്‍ 1:20).ആമീന്‍.

0 comments:

Post a Comment