Thursday, July 18, 2013


ആധുനിക പെന്തകോസ്തു സഭയുടെ ആരംഭം


ആധുനിക പെന്തകസ്തു സഭയുടെ ഉത്ഭവം ഇരുപതാം നൂറ്റാണ്ടോടു കൂടി ആണ് ..
1901 ജനുവരി ഒന്നാം തീയതി അര്‍ദ്ധരാത്രിയില്‍ അമേരിക്കയില്‍ അയോവ പട്ടണത്തിലെ ഒരു ബൈബിള്‍ കോളേജില്‍ ഉണ്ടായ ഒരു സംഭവം ആണ് അഭിനവ അന്യഭാഷയോടു കൂടിയ പെന്തകൊസ്തു പ്രസ്ഥാനത്തിന്റെ ഉല്‍ഭവത്തിനു കാരണമായത്‌ആ കോളേജില്‍ പെണ്‍കുട്ടികളും ആണ്‍ കുട്ടികളും താമസിച്ചിരുന്നു.അവിടെ ചാള്‍സ് പെര്‌ഹാമിന്റെ ശിഷ്യയായിരുന്നു ആഗ്നസ് ഒസ്മാന്‍…….. ജനുവരി 1രാത്രിയില്‍  രാത്രിയില്‍ പരിശുധാത്മാവിന്റെ വരം ലഭിക്കാന്‍ വേണ്ടി ഒന്നിച്ചു പ്രാര്‍ത്ഥിക്കാന്‍ അവിടെ അധ്യാപകനായിരുന്ന പര്‍ഹ്മിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എല്ലാം തീരുമാനിച്ചു .പക്ഷെ തന്നോടൊപ്പം പ്രത്യേകമായി ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ ആഗ്നസ് പെര്‌ഹാമിനൊടു ആവശ്യപ്പെട്ടു.അങ്ങനെ ചെയ്‌താല്‍ തനിക്കു അന്യഭാഷാ വരപ്രാപ്തിയും യും മറ്റും ഉണ്ടാകും എന്ന “കണക്കു കൂട്ടല്‍ “ആയിരിക്കാം അതിനു പിന്നില്‍ .എന്തായാലും ഈ സംഭവത്തിന്‌ ശേഷം ആഗ്നസ് ചൈനീസ്‌ അടക്കമുള്ള ഭാഷകള്‍ സംസാരിക്കാന്‍ ആരംഭിച്ചു എന്ന ശ്രുതി പരന്നതോടെ ഇത് മുതലെടുക്കാന്‍ തന്നെ പെര്‍ഹാം തീരുമാനിച്ചു .ചെറുപ്പക്കാരായ വളരെ പേര്‍ പഠിക്കുന്ന കോളേജില്‍ പാതിരാത്രി സമയത്ത് സായ്പ്പ് എന്തിനാണ് ഈ യുവതിയുടെ തലയില്‍ കൈ വയ്ക്കാന്‍ പോയത് എന്ന് നമ്മുക്ക് തല്ക്കാലം അന്വേഷിക്കേണ്ട.
മൂന്നാം ദിവസം ; കൃത്യമായി പറഞ്ഞാല്‍ 1901 ജനുവരി മൂന്നാം തീയതി വേറെ പന്ത്രണ്ടു പേരെ കൂടി വിളിച്ചു വരുത്തി പര്‍ഹാം അന്യഭാഷാ [ആര്‍ക്കും തിരിയാത്ത ശംബ്ദം ] പറയാന്‍ തുടങ്ങി .കര്‍ത്താവിനു പന്ത്രണ്ടു ശിഷ്യന്മാര്‍ ഉണ്ടായിരുന്നതിനാല്‍ ആണോ പര്‌ഹാമും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തത് എന്ന് അറിയില്ല..ക്രിസ്തുവിനെ എല്ലാ രീതിയിലും അനുകരിക്കാന്‍ എതിര്‍ക്രിസ്തു ശ്രേമിക്കും എന്ന് നാം മനസ്സിലാക്കണം..
അനാബാപ്ടിസ്ടുകളുടെ പുനര്‍ ജനന സ്നാനവും മൊണ്ടാന മതത്തിന്റെ പാറക്കലീത്ത വാദവും കൂടി ചേര്‍ന്ന് ആധുനിക അന്യഭാഷയോടു കൂടിയ പെന്തകൊസ്തു പ്രസ്ഥാനം അന്ന് ഉടലെടുത്തു.മാത്രമല്ല ഇതില്‍ ഏറ്റവും വിചിത്രമായ കാര്യം പെര്‍ഹം annihilationism (നിത്യം ആയ നരകത്തിനു പകരം ആത്മാവിന്റെ നാശം)എന്ന സെവന്‍ത് ഡേ പ്രസ്ഥാനത്തിന്റെ ആശയത്തിലും വിശ്വസിച്ചിരുന്നു എന്നാണ് .അത് ഇന്നത്തെ എത്ര പെന്തോകൊസ്തുകാര്‍ അംഗീകരിക്കുന്നു എന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു .ഏതു  പെന്തോകൊസ്തുകാരോടും ഇതേ പറ്റി ചോദിച്ചാല്‍ അവര്‍ ഇതില്‍ അജ്ഞര്‍ ആയിരിക്കും എന്ന് മാത്രമല്ല പെര്‍ഹാമിനെ തള്ളിപറയാനും മടി കാണിക്കില്ല 
ഇതിന്റെ പ്രേവര്തകരായി റോബര്‍ട്ട് കുക്ക് ജോര്‍ജ് ബര്‍ഗ് എന്നിവര്‍ കേരളത്തിലേക്ക് വന്നു.അവര്‍ 1913ഇല്‍ മധ്യതിരുവിതാംകൂറില്‍ എത്തി ചേര്‍ന്നു .ആ ഘട്ടത്തിലെ ക്രിസ്ത്യാനികളുടെ ഒരു പ്രത്യേകത എടുത്തു പറയേണ്ട ഒന്നാണ്..സായിപ്പന്മാരോട് ഒരു പ്രത്യേക ആരാധനാ മനോഭാവം അവര്‍ക്ക് ഉണ്ടായിരുന്നു..സായിപ്പിന് അപ്രമാധിത്യം ഉണ്ട് എന്ന രീതിയില്‍ ആണ് സാധാരണ ആളുകള്‍ അവരെ ബഹുമാനിച്ചിരുന്നത്
കുക്ക്  സായിപ്പിന്റെ പ്രസംഗങ്ങളില്‍ ആവേശം കൊണ്ടിരുന്ന കുറെ ആളുകളെ കൂട്ടി ഇന്നത്തെ പെന്തകൊസ്തു പ്രസ്ഥാനം ഉണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്നത് കെ ഇ എബ്രഹാം ആയിരുന്നു.എന്നാല്‍ അദ്ധേഹത്തിന്റെ കാലത്ത് തന്നെ ഈ സഭ പിളര്‍ന്നു..പിളര്‍ന്നു പിളര്‍ന്നു പല തരത്തിലുള്ള വേദവിപരീതങ്ങളുമായി ഇന്നും പിളര്‍ന്നു കൊണ്ടേ ഇരിക്കുന്നു..
അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നു നട്ട ഈ സഭയുടെ തണല്‍ പറ്റി കേരളത്തില്‍ മുങ്ങല്‍ പ്രേസ്ഥാനങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു .ക്രിസ്തു സ്ഥാപിച്ചതും അപോസ്തോലന്മാര്‍ പഠിപ്പിച്ചതും എല്ലാം ഈ കൂട്ടര്‍ ഉപേക്ഷിച്ചു..
സത്യാവിശ്വാസത്തില്‍ നിന്ന് അകന്നു പോകാതെ കര്‍ത്താവിന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം..അവനെ മാത്രം മുന്നില്‍ കണ്ടു കൊണ്ട് മുന്നേറാം!!

0 comments:

Post a Comment